അറ്റ്ലാന്‍റ: സ്പാനിഷ് ഫുട്ബോൾ ലീഗായ ലാലിഗയിലെ എല്‍-ക്ലാസിക്കോ മത്സരം ബാഴ്സലോണയില്‍ നിന്നും മാഡ്രിഡിലേക്ക് മാറ്റാന്‍ നീക്കം. ഈ മാസം 26-ന് ബാഴ്സലോണയുടെ മൈതാനത്താണ് മത്സരം നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ സ്പെയിനിലെ കാറ്റലോണിയന്‍ സ്വതന്ത്രരാജ്യവാദികളുടെ പ്രതിഷേധം കണക്കിലെടുത്ത് റയല്‍ മാഡ്രിഡിന്‍റെ സാന്‍റിയാഗോ സ്‌റ്റേഡിയത്തിലേക്ക് മത്സരം മാറ്റാനാണ് നീക്കം. റോയല്‍ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനോട് വേദിമാറ്റണമെന്ന് ആവശ്യപെട്ടതായി ലാലിഗ വക്താവും അറിയിച്ചു. സ്വതന്ത്ര രാജ്യവാദികളുടെ നിലവിലെ പ്രതിഷേധം അക്രമാസക്തമാകാന്‍ സാധ്യതയുണ്ടെന്നും നിലവിലെ സാഹചര്യം നിയന്ത്രണാതീതമാണെന്നും ലാലിഗ വക്താവ് വ്യക്തമാക്കി.മാഡ്രിഡ് സ്‌റ്റേഡിയത്തിലേക്ക് മത്സരം മാറ്റുകയാണെങ്കില്‍ അത് റിവേഴ്സ് എല്‍-ക്ലാസിക്കോ എന്ന പേരിലാകും അറിയപെടുക. നിലവിലെ സാഹചര്യത്തില്‍ 18 പോയന്‍റുമായി റയല്‍ മാഡ്രിഡാണ് ലാലിഗയില്‍ ഒന്നാമത്. 16 പോയന്‍റുമായി ബാഴ്സലോണ രണ്ടാമതും.
കാറ്റലോണിയന്‍ പ്രക്ഷോഭം; എല്‍-ക്ലാസിക്കോ വേദി മാറ്റാന്‍ നീക്കം
സ്പെയിനിലെ കാറ്റലോണിയന്‍ സ്വതന്ത്രരാജ്യവാദികളുടെ പ്രതിഷേധം കണക്കിലെടുത്താണ് വേദി മാറ്റാന്‍ തീരുമാനിച്ചത്
ബാഴ്സലോണ
ഒമ്പത് സ്വതന്ത്രരാജ്യവാദികളുടെ നേതാക്കളെ നേരത്തെ സ്പെയിനിലെ കോടതി 13 വർഷത്തോളം ശിക്ഷിച്ചിരുന്നു. കോടതി നടപടിയെ തുടർന്ന് ജയില്‍ ഒരു പരിഹാരമല്ലെന്ന് ബാഴ്സലോണയും ട്വീറ്റ് ചെയ്തിരുന്നു. വർഷങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന സ്പെയിനിലെ കാറ്റലോണിയന്‍ സ്വതന്ത്രരാജ്യവാദം 2017 ലാണ് ശക്തിയാർജിച്ചത്. സംസ്ക്കാരത്തിലും ചരിത്രത്തിലും വ്യത്യാസമുള്ള സ്പെയിനില്‍ നിന്ന് സ്വാതന്ത്ര്യമെന്ന കാറ്റലന്‍ ജനതയുടെ മോഹത്തിന് കാലങ്ങളുടെ പഴക്കമുണ്ട്.