മാഡ്രിഡ്സ്പാനിഷ് ലീഗിലെ ആദ്യ എല്‍ ക്ലാസികോ മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചതിന് ശേഷം സ്റ്റേഡിയത്തിന് പുറത്ത് ആരാധകരും പൊലീസും ഏറ്റുമുട്ടി. കറ്റാലന്‍ വിഘടന വാദ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് നിരന്തരം സംഘര്‍ഷങ്ങള്‍ നടക്കാറുണ്ട്. അതിനിടെയിലാണ് വീണ്ടും പ്രക്ഷോഭം ഉണ്ടായത്. റയലും ബാഴ്സലോണയും തമ്മിലായിരുന്നു മത്സരം.
എല്‍ക്ലാസികോ; സ്റ്റേഡിയത്തിന് പുറത്ത് ആരാധകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി - എല്‍ക്ലാസിക്കോ
പൊലീസിനെ ആക്രമിച്ചതിന് സമരക്കാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 9 പേര്‍ക്കെതിരെയാണ് കേസ്
എല്‍ക്ലാസികോ; സ്റ്റേഡിയത്തിന് പുറത്ത് ആരാധകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി
സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് സമരക്കാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 9 പേരെയാണ് അറസ്റ്റ് ചെയ്തത്. ഗ്ലാസ് ബോട്ടിലുകള്‍ പൊലീസിന് നേര്‍ക്ക് എറിഞ്ഞു. ചവറ്റുകുട്ടകള്‍ക്ക് തീയിടുകയും ചെയ്തു. മത്സരം അവസാനിക്കാറായ സമയത്ത് തന്നെ പുറത്ത് പ്രതിഷേധവും ശക്തമായിരുന്നു. മത്സരത്തിന്‍റെ അവസാന വിസില്‍ മുഴങ്ങിയപ്പോഴേക്കും പ്രതിഷേധവും ശക്തമായി.