കേരളം

kerala

ETV Bharat / sports

എല്‍ ക്ലാസിക്കോ ഡിസംബർ പതിനെട്ടിന്

എല്‍ ക്ലാസിക്കോ മാഡ്രിഡിലേക്ക് മാറ്റാനുള്ള നീക്കം ബാഴ്സലോണയും റെയല്‍ മാഡ്രിഡും എതിർത്തിരുന്നു

നൗക്കാമ്പ

By

Published : Oct 24, 2019, 12:01 AM IST

ലണ്ടന്‍: മാറ്റിവച്ച എല്‍ ക്ലാസിക്കോ മത്സരം ഡിസംബർ പതിനെട്ടിന് നടക്കുമെന്ന് സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷന്‍. സ്പാനിഷ് ലീഗായ ലാലിഗയില്‍ ഈ മാസം ഇരുപത്തിയാറിന് നടത്താനിരുന്ന എല്‍ ക്ലാസിക്കോയാണ് മാറ്റിവച്ചത്. സ്പാനിഷ് ക്ലബുകളായ റെയല്‍ മാഡ്രിഡും ബാഴ്സലോണയും തമ്മില്‍ ബാഴ്സയുടെ നൗക്കാമ്പ മൈതാനത്ത് നടത്തുന്ന മത്സരങ്ങളെയാണ് എല്‍ ക്ലാസിക്കോ എന്ന് വിളിക്കുന്നത്. കാറ്റിലോണിയന്‍ സ്വതന്ത്ര രാഷ്‌ട്രവാദവുമായി ബന്ധപ്പെട്ടാണ് എല്‍ ക്ലാസിക്കോ മാറ്റിവച്ചത്. ബാഴ്സലോണയില്‍ നിന്നും മാഡ്രിഡിലേക്ക് മത്സരം മാറ്റാനായിരുന്നു നേരത്തെ ലാലിഗ അധികൃതർ നീക്കം നടത്തിയത്. റിവേഴ്സ് എല്‍ ക്ലാസിക്കോ എന്നാണ് ഇത്തരം മത്സരങ്ങൾ അറിയപ്പെടുക. എന്നാല്‍ ഈ നീക്കത്തെ ഇരു ക്ലബുകളും എതിർത്തതിനെ തുടർന്നാണ് ഡിസംബർ പതിനെട്ടിലേക്ക് എല്‍ ക്ലാസിക്കോ മാറ്റിവച്ചതെന്ന് സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷന്‍ വ്യക്തമാക്കി.

ABOUT THE AUTHOR

...view details