ബാഴ്‌സലോണ : മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ സൂപ്പർ താരം എഡിസണ്‍ കവാനി ജനുവരിയോടെ ബാഴ്‌സലോണയിലെത്തിയേക്കുമെന്ന് റിപ്പോർട്ട്. ബാഴ്‌സ മാനേജുമെന്‍റുമായി താരം ഒന്നര വർഷത്തിന്‍റെ കരാറിലെത്തിയെന്നാണ് റിപ്പോർട്ട്.
വിരമിച്ച സെർജിയോ അഗ്യൂറോയുടെ വിടവ് നികത്തുന്നതിനായാണ് കവാനിയെ ബാഴ്‌സയിലെത്തിക്കുന്നതെന്നാണ് വിവരം. യുണൈറ്റഡിൽ ലഭിക്കുന്നതിനെക്കാൾ വലിയ തുകയാണ് കവാനിക്കായി ബാഴ്‌സ വാഗ്‌ദാനം ചെയ്യുന്നത്. എന്നാൽ ഇരു ടീമുകളും ഇതിനായുള്ള ചർച്ചകൾ നടത്തിയിട്ടില്ല.
അതേസമയം ഈ സീസണിൽ യുണൈറ്റഡിൽ കവാനിക്കും അത്ര നല്ല കാലമല്ല. പരിക്കുമൂലം വളരെ കുറച്ച് മത്സരങ്ങൾ മാത്രമാണ് താരത്തിന് കളിക്കാൻ സാധിച്ചത്. കൂടാതെ ടീമിലേക്കുള്ള റൊണാൾഡോയുടെ വരവും താരത്തിന്‍റെ പഴയ പ്രതാപം നഷ്‌ടപ്പെടുത്തിയിട്ടുണ്ട്.
ALSO READ:ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് നിര്‍ത്തിവയ്ക്കില്ലെന്ന് സംഘാടകര്‍
അതേസമയം അഗ്യൂറോക്ക് പകരക്കാരനായി കവാനിയെക്കൂടാതെ മാഞ്ചസ്റ്റര്‍ സിറ്റി താരം റഹീം സ്റ്റെര്‍ലിങ്, ചെല്‍സിയുടെ ജര്‍മന്‍താരം ടിമോ വെര്‍ണര്‍ എന്നിവരെയും ബാഴ്‌സ നോട്ടമിട്ടിട്ടുണ്ട്. എന്നാൽ ഒരു കോടി യൂറോ മാത്രമാണ് താരങ്ങളെ വാങ്ങാന്‍ ജനുവരി ട്രാന്‍സ്‌ഫര്‍ വിന്‍ഡോയില്‍ ക്ലബ് അനുവദിക്കുക എന്നതും ടീമിനെ കൂടുതൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.