ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാളിന് വമ്പന്‍ ജയം. ഒഡീഷ എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ആദ്യ പകുതിയില്‍ വിങ്ങര്‍ ആന്‍റണി പില്‍കിങ്ണ്‍ 12ാം മിനിട്ടിലും ജാക്വിസ് മഗോമ 39ാം മിനിട്ടിലും വല കുലുക്കിയപ്പോള്‍ രണ്ടാം പകുതിയില്‍ നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ രണ്ട് മിനിട്ട് മാത്രം ശേഷിക്കെയാണ് ഈസ്റ്റ് ബംഗാള്‍ മൂന്നാമതും ഗോളടിച്ചത്. ബ്രൈറ്റ് എനോബഖ്‌റെയാണ് ഈസ്റ്റ് ബംഗാളിനായി രണ്ടാം പകുതിയില്‍ ഗോള്‍ സ്വന്തമാക്കിയത്.
ഐഎസ്‌എല്ലില്‍ ആദ്യ ജയം സ്വന്തമാക്കി ഈസ്റ്റ് ബംഗാള്‍
പുതുവര്‍ഷത്തെ ആദ്യ മത്സരത്തില്‍ ഒഡീഷ എഫ്‌സിക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഈസ്റ്റ് ബംഗാളിന്‍റെ ജയം
ഈസ്റ്റ് ബംഗാള്‍
അധികസമയത്തായിരുന്നു ഒഡീഷയുടെ ആശ്വാസ ഗോള്‍. ഡാനി ഫോക്‌സിലൂടെ ഈസ്റ്റ് ബംഗാളിന്‍റെ സെല്‍ഫ് ഗോളായിരുന്നു അത്. ആദ്യ ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ 10ാം സ്ഥാനത്ത് തുടരുകയാണ് ഈസ്റ്റ് ബംഗാള്‍. എട്ട് മത്സരങ്ങളില്‍ നിന്നും ആറ് പോയിന്‍റാണ് നോര്‍ത്ത് ഈസ്റ്റിനുള്ളത്.