പനാജി: തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ ജയം കണ്ടെത്താന്‍ സാധിക്കാതെ ഈസ്റ്റ് ബംഗാള്‍. സീസണില്‍ ഐഎസ്‌എല്ലിന്‍റെ ഭാഗമായ ഈസ്റ്റ് ബംഗാള്‍ ഇന്ന് നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് പരാജയപ്പെട്ടു. ആദ്യ പകുതിയില്‍ ഒരു ഗോള്‍ നോര്‍ത്ത് ഈസ്റ്റിന് ദാനമായി നല്‍കിയ ഈസ്റ്റ് ബംഗാളിന് പിന്നെ മത്സരത്തിലേക്ക് തിരിച്ചെത്താന്‍ സാധിച്ചില്ല. ഈസ്റ്റ് ബംഗാളിന്‍റെ വിങ്ങര്‍ സുര്‍ചന്ദ്ര സിങ്ങിലൂടെയാണ് നോര്‍ത്ത് ഈസ്റ്റ് ആദ്യ ഗോള്‍ നേടിയത്. ഇഞ്ച്വറി ടൈമില്‍ റോച്ചര്‍സെലയാണ് നോര്‍ത്ത് ഈസ്റ്റിനായി രണ്ടാമത്തെ ഗോള്‍ നേടിക്കൊടുത്തത്. മലയാളി താരം വിപി സുഹൈറിന്‍റെ അസിസ്റ്റാണ് റോച്ചര്‍സെല ഗോളാക്കി മാറ്റിയത്.
ജയം കാണാതെ ഈസ്റ്റ്ബംഗാള്‍; കുതിപ്പ് തുടര്‍ന്ന് നോര്‍ത്ത് ഈസ്റ്റ് - isl today news
ഐഎസ്‌എല്ലില്‍ അപരാജയിത കുതിപ്പ് തുടരുന്ന നോര്‍ത്ത് ഈസ്റ്റ് ഇന്ന് നടന്ന മത്സരത്തില്‍ ജയിച്ചതോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ എട്ട് പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ്
ഐഎസ്‌എല്‍
പലപ്പോഴും മുന്നേറ്റത്തിലെ പിഴവുകളാണ് ഈസ്റ്റ് ബംഗാളിന് തിരിച്ചടിയായത്. പകുതിയില്‍ അധികം സമയത്തും പന്ത് കൈവശം വെച്ച ഈസ്റ്റ് ബംഗാള്‍ 14 ഷോട്ടുകള്‍ ഉതിര്‍ത്തപ്പോള്‍ നോര്‍ത്ത് ഈസ്റ്റിന് 10 ഷോട്ടുകളെ തൊടുക്കാനായുള്ളു.
ജയത്തോടെ നാലു മത്സരങ്ങളില്‍ നിന്ന് എട്ടു പോയന്‍റുമായി നോര്‍ത്ത് ഈസ്റ്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. തുടര്‍ച്ചയായി മൂന്ന് തോല്‍വികള്‍ ഏറ്റുവാങ്ങിയ ഈസ്റ്റ് ബംഗാള്‍ അവസാന സ്ഥാനത്താണ്.