പനാജി: കേരളാ ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ കുരക്കി ഈസ്റ്റ് ബംഗാള്‍. ഫൈനല്‍ വിസിലടിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ സ്‌കോട്ട് നെവില്ലെയാണ് ഈസ്റ്റ് ബംഗാളിനായി സമനില പിടിച്ചത്. അവസാന നിമിഷം ലഭിച്ച കോര്‍ണര്‍കിക്ക് ഹെഡറിലൂടെയാണ് നെവില്ലെ വലയിലെത്തിച്ചത്.
കൊമ്പന്‍മാരെ സമനിലയില്‍ തളച്ച് ഈസ്റ്റ് ബാംഗാള്‍ - victory for blasters news
ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് പിരിഞ്ഞു. ആല്‍ബിനോ ഗോമസിന്‍റെ തകര്‍പ്പന്‍ സേവുകളാണ് ബ്ലാസ്റ്റേഴ്‌സിന് രക്ഷയായത്
തുടര്‍ജയം ലക്ഷ്യമിട്ടിറങ്ങിയ ഇരു ടീമുകളും തുടക്കം മുതല്‍ പൊരുതി കളിച്ച മത്സരത്തിലെ ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. രണ്ടാം പകുതിയിലെ 64ാം മിനിട്ടില്‍ ജോര്‍ദാന്‍ മുറെയിലൂടെ കൊമ്പന്‍മാര്‍ ലീഡ് സ്വന്തമാക്കി. വിന്‍സെന്‍റ് ഗോമസിന്‍റെ ലോങ്ങ് പാസിലൂടെയായിരുന്നു മുറെ പന്ത് വലയിലെത്തിച്ചത്. ബോക്‌സിന് പുറത്ത് നിന്നും പന്തുമായി ഈസ്റ്റ് ബംഗാളിന്‍റെ പ്രതിരോധത്തെ മുറിച്ച് കടന്ന് പന്ത് ബോക്‌സിന്‍റെ ബോട്ടം റൈറ്റ് കോര്‍ണറിലേക്ക് തട്ടിയിടുകയായിരുന്നു. പ്രതിരോധനിരയില്‍ നിന്നും ഗോമസ് നീട്ടിനല്‍കിയ പാസ് കൃത്യമായി മുറെയുടെ കാല്‍ച്ചുവട്ടിലെത്തി. മികച്ച ടീം വര്‍ക്കാണ് കൊമ്പന്‍മാര്‍ പുറത്തെടുത്തത്.
മത്സരത്തിന്‍റെ തുടക്കത്തിലെ ലഭിച്ച അവസരങ്ങള്‍ നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് നഷ്‌ടമായത്. വലകാത്ത ആല്‍ബിനോ ഗോമസിന്‍റെ തകര്‍പ്പന്‍ സേവുകളും കൊമ്പന്‍മാര്‍ക്ക് രക്ഷയായി. പ്രതിരോധത്തില്‍ വിള്ളല്‍ വീണപ്പോള്‍ ഉള്‍പ്പെടെ ആദ്യ പകുതിയില്‍ രണ്ട് തവണയാണ് ഗോള്‍ പോസ്റ്റിന് മുന്നില്‍ ഗോമസ് രക്ഷകനായി മാറിയത്.