കേരളം

kerala

ETV Bharat / sports

ബാഴ്സലോണയുമായി കൈകോർക്കാനൊരുങ്ങി ഈസ്റ്റ് ബംഗാൾ

ഇരു ക്ലബ്ബുകളും തമ്മിലുള്ള ചർ‍ച്ച വിജയത്തിലെത്തിയാൽ അടുത്ത സീസണിൽ ഈസ്റ്റ് ബംഗാൾ ബാഴ്സലോണയുടെ സഹായത്തോടെയാകും ഇറങ്ങുക.

ഈസ്റ്റ് ബംഗാൾ

By

Published : Apr 26, 2019, 2:53 PM IST

കൊല്‍ക്കത്ത :സ്പാനിഷ് ക്ലബ് ബാഴ്സലോണയുമായി സഹകരിക്കാനൊരുങ്ങി ഐ ലീഗ് ക്ലബ്ബ് ഈസ്റ്റ് ബംഗാൾ. ഇരു ക്ലബ്ബുകളുടെയും ഭാരവാഹികൾ ഇതുസംബന്ധിച്ചുള്ള പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കി. ചർ‍ച്ച വിജയത്തിലെത്തിയാൽ ഐ ലീഗ് റണ്ണേഴ്സ് അപ്പായ ഈസ്റ്റ് ബംഗാൾ അടുത്ത സീസണിൽ ബാഴ്സലോണയുടെ സഹായത്തോടെയാകും ഇറങ്ങുകയെന്ന് ക്ലബ്ബ് ചെയർമാൻ അജിത് ഇസാക് അറിയിച്ചു.

റയൽ മാഡ്രിഡ് അക്കാദമിയുടെ മുൻ പരിശീലകനായിരുന്ന അലസാന്ദ്രോ മെനെൻഡസാണ് ഈസ്റ്റ് ബംഗാളിന്‍റെ നിലവിലെ പരിശീലകൻ. ഐ ലീഗില്‍ ഒരു പോയിന്‍റ് വ്യത്യാസത്തിനാണ് ഇത്തവണ ഈസ്റ്റ് ബംഗാള്‍ കിരീടം കൈവിട്ടത്. മുമ്പ് സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡുമായി അക്കാദമി തലത്തില്‍ ഈസ്റ്റ് ബംഗാള്‍ സഹകരണത്തിന് ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഐഎസ്എൽ ടീമായ എടികെ സ്പാനിഷ് ക്ലബ്ബ് അത്‍ലറ്റിക്കോ മാഡ്രിഡുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്.

ABOUT THE AUTHOR

...view details