പനാജി: എഫ്‌സി ഗോവ, ഈസ്റ്റ്ബംഗാള്‍ ഐഎസ്‌എല്‍ പോരാട്ടം സമനിലയില്‍. ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് പിരിഞ്ഞ മത്സരത്തില്‍ ഗോവയുടെ മിഡ്‌ഫീല്‍ഡര്‍ എഡു ബെഡിയ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. 65ാം മിനിട്ടില്‍ ഡാനി ഫോക്‌സ് ഈസ്റ്റ് ബംഗാളിനായി സമനില ഗോള്‍ സ്വന്തമാക്കി. ആദ്യ പകുതിയുടെ 39ാം മിനിട്ടില്‍ ഗോവക്ക് വേണ്ടി ഇഗോര്‍ അംഗുലോയും വല കുലുക്കി.
ഗോവയെ സമനിലയില്‍ തളച്ച് ഈസ്റ്റ് ബംഗാള്‍ - goa draw news
ഈസ്റ്റ് ബംഗാളിനായി ഡാനി ഫോക്‌സ് സമനില ഗോള്‍ സ്വന്തമാക്കി.
ഐഎസ്‌എല്‍
മത്സരം സമനിലയിലായതോടെ എഫ്‌സി ഗോവ പോയിന്‍റ് പട്ടകയില്‍ 21 പോയിന്‍റുമായി മൂന്നാം സ്ഥാനത്തും ഈസ്റ്റ്ബംഗാള്‍ 10ാം സ്ഥാനത്തും തുടരുകയാണ്. പന്തടക്കത്തിന്‍റെ കാര്യത്തില്‍ ഇരു ടീമുകളും ഓപ്പത്തിനൊപ്പം നിന്നപ്പോള്‍ ഗോള്‍ മുഖത്ത് നടത്തിയ ആക്രമണങ്ങളുടെ എണ്ണത്തില്‍ ഗോവയായിരുന്നു മുന്നില്‍. ഗോവ അഞ്ചും ഈസ്റ്റ് ബംഗാള്‍ മൂന്നും ഷോട്ടുകളാണ് ലക്ഷ്യത്തിലേക്ക് ഉതിര്‍ത്തത്. ഈസ്റ്റ് ബംഗാളിന്‍റെ ബ്രൈറ്റ് എനോബാക്ക്‌റെയാണ് കളിയിലെ താരം.