ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പോയിന്‍റ് പട്ടികയില്‍ മുന്‍നിരയില്‍ തുടരാനുള്ള അവസരം നഷ്‌ടമാക്കി ചെല്‍സി. ലീഡ്‌സ് യുണൈറ്റഡിനെതിരായ പ്രീമിയര്‍ ലീഗ് പോരാട്ടം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. തോമസ് ട്യുഷലിന്‍റെ ശിഷ്യന്‍മാര്‍ ഗോളടിക്കാന്‍ എല്ലാ അടവുകളും പയറ്റിയെങ്കിലും ഫലം കണ്ടില്ല.
ചെല്‍സി 15ഉം ലീഡ്‌സ് യുണൈറ്റഡ് ഏഴും തവണ ഷോട്ടുതിര്‍ത്ത മത്സരത്തില്‍ നീലപ്പടയുടെ എട്ടും ലീഡ്‌സിന്‍റെ നാലും ഷോട്ടുകളാണ് ലക്ഷ്യത്തിലേക്കെത്തിയത്. ഇരു ടീമുകളും ഗോളടിക്കാതെ പിരിഞ്ഞതോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ നീലപ്പട മൂന്നാം സ്ഥാനത്തും ലീഡ്സ് യുണൈറ്റഡ് 11-ാം സ്ഥാനത്തും തുടരുകയാണ്. ലീഗിലെ ഈ സീസണില്‍ ഒമ്പത് മത്സരങ്ങളാണ് ചെല്‍സിക്ക് ശേഷിക്കുന്നത്. തുടര്‍ന്നുള്ള മത്സരങ്ങളില്‍ ജയിച്ചാലെ പോയിന്‍റ് പട്ടികയിലെ ആദ്യ നാലില്‍ ചെല്‍സിക്ക് സ്ഥാനമുറപ്പിക്കാനാകൂ.