കേരളം

kerala

ETV Bharat / sports

ആന്‍ഫീല്‍ഡില്‍ സമനിലക്കളി; കൊട്ടാരവിപ്ലവം നടത്തി സിറ്റി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഹോം ഗ്രൗണ്ടില്‍ നടന്ന തുടര്‍ച്ചയായ 68-ാമത്തെ മത്സരത്തിലും പരാജയമറിയാതെ ലിവര്‍പൂള്‍ മുന്നോട്ട് പോവുകയാണ്.

ആന്‍ഫീല്‍ഡില്‍ സമനില വാര്‍ത്ത സിറ്റിക്ക് വമ്പന്‍ ജയം വാര്‍ത്ത city with big win news anfield draw news
ആന്‍ഫീല്‍ഡില്‍ സമനില

By

Published : Jan 18, 2021, 4:10 PM IST

ലണ്ടന്‍: ചെകുത്താന്‍മാരും ചെമ്പടയും കൊമ്പുകോര്‍ത്ത ആന്‍ഫീല്‍ഡ് പോരാട്ടം സമനിലയില്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡും നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഗോള്‍രഹിത സമനിലയായിരുന്നു ഫലം. പന്തടക്കത്തിന്‍റെ കാര്യത്തിലും ഷോട്ടുകളുടെ കാര്യത്തിലും ലിവര്‍പൂള്‍ മുന്നില്‍ നിന്നപ്പോള്‍ ഗോളവസരങ്ങളുണ്ടാക്കുന്നതില്‍ ഇരുവരും ഒപ്പത്തിനൊപ്പമായിരുന്നു. ലിവര്‍പൂള്‍ മൂന്നും യുണൈറ്റഡ് നാലും ഷോട്ടുകള്‍ ഗോള്‍മുഖത്തേക്ക് തൊടുത്തു.

ഇരു ടീമുകളും ആക്രമിച്ച് കളിച്ച മത്സരത്തില്‍ നിര്‍ഭാഗ്യം കൊണ്ടാണ് ഗോളുകള്‍ മാറിനിന്നത്. രണ്ടാം പകുതിയില്‍ യുണൈറ്റഡിന്‍റെ ഫ്രഞ്ച് താരം പോള്‍ പോഗ്‌ബ തൊടുത്തുവിട്ട ഷോട്ട് ലിവര്‍പൂളിന്‍റെ വല കാത്ത അലിസണ്‍ ബെക്കര്‍ മനോഹരമായി തടുത്തിട്ടു. യുണൈറ്റഡ് മിഡ്‌ഫീല്‍ഡര്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്‍റെ രണ്ട് ഷോട്ടുകളാണ് പാഴായി പോയത്. പോര്‍ച്ചുഗീസ് താരം ബ്രൂണോയുടെ മിന്നല്‍ ഷോട്ട് ലിവര്‍പൂളിന്‍റെ വല കാത്ത അലിസണ്‍ ബെക്കര്‍ തടുത്തിട്ടു. പിന്നാലെ ബ്രൂണോയുടെ ഫ്രീകിക്ക് ആതിഥേയരുടെ ഗോള്‍പോസ്റ്റിനെ ചുംബിച്ച് പുറത്തേക്ക് പോകുന്നതിനും ആന്‍ഫീല്‍ഡ് സാക്ഷിയായി. ആദ്യപകുതിയില്‍ ബോക്‌സിന് മുന്നിലായി റഫറി അനുവദിച്ച ഫ്രീക്ക് ബ്രൂണോ ഗോള്‍മുഖത്തേക്ക് തൊടുത്തെങ്കിലും ലക്ഷ്യം കണ്ടില്ല.

ഗോള്‍പോസ്റ്റിന് 12 വാര മാത്രം അപ്പുറത്ത് നിന്നും ലിവര്‍പൂളിന് വേണ്ടി മുഹമ്മദ് സലയും ബോക്‌സിന് പുറത്ത് നിന്നും മിഡ്‌ഫീല്‍ഡര്‍ തിയാഗോ അല്‍കാന്‍ട്രയും ഗോളവസരങ്ങളുണ്ടാക്കി. മത്സരം സമനിലയിലായതോടെ 34 പോയിന്‍റുള്ള ലിവര്‍പൂള്‍ പട്ടികയില്‍ നാലാം സ്ഥാനത്താണിപ്പോള്‍. യുണൈറ്റഡ് 37 പോയിന്‍റുമായി ഒന്നാം സ്ഥാനത്തും.

സിറ്റിക്ക് വമ്പന്‍ ജയം

ലീഗില്‍ ഇന്ന് പുലര്‍ച്ചെ നടന്ന മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ക്രിസ്റ്റല്‍ പാലസിനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ഇംഗ്ലീഷ് പ്രതിരോധ താരം ജോണ്‍ സ്റ്റോണ്‍സ് ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തില്‍ ഇക്കെ ഗുണ്ടോഗനും റഹീം സ്റ്റര്‍ലിങ്ങും ഓരോ ഗോള്‍ വീതം സ്വന്തമാക്കി. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഉടനീളം സിറ്റിക്കായിരുന്നു ആധിപത്യം. മത്സരത്തില്‍ ഉടനീളം റഫറിക്ക് ഒരു യെല്ലോ കാര്‍ഡ് പോലും പുറത്തെടുക്കേണ്ടി വന്നതുമില്ല. ജയത്തോടെ സിറ്റി ലീഗിലെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. 17 മത്സരങ്ങളില്‍ നിന്നും 35 പോയിന്‍റാണ് സിറ്റിക്കുള്ളത്. 23 പോയിന്‍റുള്ള ക്രിസ്റ്റല്‍ പാലസ് 13ാം സ്ഥാനത്താണ്.

ABOUT THE AUTHOR

...view details