ലാ പ്ലാറ്റ:മുൻ അർജന്‍റീന ഫുട്ബോൾ താരം ഡീഗോ മറഡോണയുടെ തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രി അധികൃതർ. മുന്‍താരത്തിന്‍റെ ആരോഗ്യനിലയില്‍ ഭയക്കാനില്ലെന്നും ശസ്‌ത്രക്രിയ വിജയകരമാണെന്നും മറഡോണയുടെ പേഴ്‌സണൽ ഡോക്ടർ ലിയോപോൾഡോ ലുക്ക് പറഞ്ഞു.
ഡീഗോ മറഡോണയുടെ ശസ്ത്രക്രിയ വിജയകരം
മുന്‍താരത്തിന്‍റെ ആരോഗ്യനിലയില്‍ ഭയക്കാനില്ലെന്നും ശസ്‌ത്രക്രിയ വിജയകരമാണെന്നും മറഡോണയുടെ പേഴ്‌സണൽ ഡോക്ടർ ലിയോപോൾഡോ ലുക്ക് പറഞ്ഞു.
ഡീഗോ മറഡോണ
ശാരീരിക ആസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മറഡോണയെ ലാ പ്ലാറ്റയിലെ ഒരു ക്ലിനിക്കിൽ തിങ്കളാഴ്ച പ്രവേശിപ്പിച്ചിരുന്നു. പിന്നീട് 70 കിലോമീറ്റർ അകലെയുള്ള ഒലിവോസ് ക്ലിനിക്കിലേക്ക് മാറ്റിയതായും ഓപ്പറേഷന് മുമ്പ് ലൂക്ക് പറഞ്ഞിരുന്നു. വെള്ളിയാഴ്ച 60 വയസ്സ് തികഞ്ഞ അർജന്‍റീനിയൻ ഇതിഹാസം നിലവിൽ ജിംനേഷ്യ ലാ പ്ലാറ്റയുടെ മുഖ്യ പരിശീലകനാണ്. എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായി കണക്കാക്കപ്പെടുന്ന മറഡോണ 1986ൽ അർജന്‍റീനയ്ക്ക് വേണ്ടി ഫിഫ ലോകകപ്പ് നേടി.