ബ്രസീലിയ : എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഫുട്ബോളിലേക്ക് തിരിച്ചുവരവിനൊരുങ്ങി ഡിയാഗോ കോസ്റ്റ. ബ്രസീല്‍ ക്ലബ് അത്ലറ്റിക്കോ മിനേറോയുമായി താരം കരാറിലൊപ്പിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. 2022 ഡിസംബര്‍ വരെ 32കാരനായ കോസ്റ്റ മിനേറോയ്‌ക്കൊപ്പമുണ്ടാകും.
2018 ജനുവരിയിൽ മൂന്നര വർഷത്തെ കരാറിൽ കോസ്റ്റ ചെൽസിയിൽ നിന്ന് അത്‌ലറ്റികോ മാഡ്രിഡില്‍ ചേക്കേറിയിരുന്നു. എന്നാല്‍ 2020-21സീസണില്‍ താരം ക്ലബ് വിട്ടു.