അത്‌ലറ്റികോ മാഡ്രിഡ് താരം ഡീഗോ കോസ്റ്റക്ക് കടുത്ത ശിക്ഷ നൽകി സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ. കഴിഞ്ഞ ആഴ്ച്ച നടന്ന ബാഴ്സലോണക്കെതിരായ മത്സരത്തിൽ റഫറിക്കെതിരെ അസഭ്യം പറഞ്ഞതിന് കോസ്റ്റക്ക് ചുവപ്പ് കാർഡ് ലഭിച്ചിരുന്നു. ഇതിന് ഫലമായാണ് കടുത്ത ശിക്ഷ നൽകാൻ അസോസിയേഷൻ തീരുമാനിച്ചത്.
ഈ സീസണിൽ ഡീഗോ കോസ്റ്റക്ക് ലാലിഗയിൽ കളിക്കാനാവില്ല - അത്‌ലറ്റികോ മാഡ്രിഡ്
ബാഴ്സലോണക്കെതിരെ നടന്ന മത്സരത്തിൽ റെഫറിയെ അധിക്ഷേപിച്ച കോസ്റ്റയെ എട്ട് മത്സരങ്ങളിൽ നിന്ന് സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ വിലക്കിയതോടെയാണ് താരത്തിന് സീസൺ നഷ്ടമാകുന്നത്.
ഡീഗോ കോസ്റ്റ
എട്ട് മത്സരങ്ങളിൽ നിന്നാണ് കോസ്റ്റക്ക് വിലക്ക് നൽകിയിരിക്കുന്നത്. അതിനാൽ സീസണിൽ ഇനി ബാക്കി നിൽക്കുന്ന മത്സരങ്ങളിൽ താരത്തിന് കളിക്കാനും സാധിക്കില്ല. ബാഴ്സക്കെതിരെ ചുവപ്പ് കാര്‍ഡ് കണ്ടെങ്കിലും ശിക്ഷ അതില്‍ ഒതുങ്ങില്ല എന്ന് ഉറപ്പായിരുന്നു. റഫറിയെ അധിക്ഷേപിച്ചതിന് നാല് മത്സരങ്ങളില്‍ വിലക്ക്, റഫറിയുടെ കൈ പിടിച്ചതിന് മറ്റൊരു നാല് മത്സരങ്ങളില്‍ നിന്ന് വിലക്ക് എന്നതാണ് കോസ്റ്റക്ക് സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപിച്ച ശിക്ഷ.