കേരളം

kerala

ETV Bharat / sports

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാന്‍ ആഗ്രഹിച്ചിരുന്നില്ല: ആന്‍ഡർ ഹെരേര - ander herrera news

നിലവില്‍ ഫ്രഞ്ച് ലീഗിലെ ചാമ്പ്യന്‍മാരായ പിഎസ്‌ജിയുടെ മധ്യനിര താരമാണ് ആന്‍ഡർ ഹെരേര

പിഎസ്‌ജി വാർത്ത  ആന്‍ഡർ ഹെരേര വാർത്ത  മാഞ്ചസ്റ്റർ യുണൈറ്റഡ് വാർത്ത  psg news  ander herrera news  manchester united news
ആന്‍ഡർ ഹെരേര

By

Published : May 8, 2020, 2:49 PM IST

പാരീസ്: മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള സാഹചര്യം വെളിപ്പെടുത്തി സ്‌പാനിഷ് മധ്യനിര താരം ആന്‍ഡർ ഹെരേര. അന്ന് യുണൈറ്റഡില്‍ ഉടലെടുത്ത സാഹചര്യങ്ങൾ തുറന്ന് പറയുകയാണ് ആന്‍ഡർ ഹരേര. ഒരു വർഷം പിന്നിലേക്ക് നോക്കുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാന്‍ ആഗ്രഹിച്ചിരുന്നില്ല. എനിക്ക് യുണൈറ്റഡ് അധികൃതരുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. പക്ഷേ ഞാന്‍ അവരെ ബഹുമാനിച്ചു. യുണൈറ്റഡില്‍ ചില തല്‍പര കക്ഷികൾ പ്രശ്നങ്ങൾ ഉണ്ടാക്കി. ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചുവരവിന്‍റെ പാതയിലാണെന്നും ഹരേര പറഞ്ഞു.

പിഎസ്‌ജിയുടെ വിജയം നിലവിലെ സാഹചര്യത്തില്‍ താന്‍ ആഘോഷിക്കുന്നില്ലെന്നും ഹരേര കൂട്ടിച്ചേർത്തു. ഇപ്പോൾ ഒരേ സമയം വേദനയും സന്തോഷവും അനുഭവപ്പെടുന്നു. ഞാന്‍ ഫുട്ബോളിനെ സ്‌നേഹിക്കുന്നു. പിച്ചില്‍ കളിച്ച് ട്രോഫി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നു. കപ്പിനായി കാണികൾ നിറഞ്ഞ സ്റ്റേഡിയത്തില്‍ പോരാടാന്‍ സാധിക്കട്ടെ. അ പോരാട്ടത്തില്‍ ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കുമെന്ന പ്രതീക്ഷയും ആന്‍ഡർ ഹരേര പങ്കുവെച്ചു. കൊവിഡ് 19 കാരണം ഫ്രഞ്ച് ഫുട്ബോൾ ലീഗ് മാറ്റിവെച്ചതിനെ തുടർന്ന് പോയിന്‍റ് നിലയില്‍ മുന്നിലുള്ള പിഎസ്‌ജിയെ ചാമ്പ്യന്‍മാരായി പ്രഖ്യാപിക്കുകയായിരുന്നു.

കഴിഞ്ഞ സീസണിലാണ് ഹെരേര യുണൈറ്റഡ് വിട്ട് ഫ്രഞ്ച് ഭീമന്‍മാരായ പിഎസ്‌ജിയില്‍ ചേർന്നത്. ഒരു ഫ്രീ ട്രാന്‍സ്‌ഫറിലൂടെയാണ് അദ്ദേഹം കൂടുമാറിയത്. യുണൈറ്റഡ് അധികൃതരുമായി നടത്തിയ ചർച്ച വഴിമുട്ടിയതോടെയായിരുന്നു ഹരേര പുതിയ കൂടാരത്തിലേക്ക് ഫ്രീ ട്രാന്‍സ്‌ഫർ വഴി ചേക്കേറിയത്. ഈ സീസണില്‍ പിഎസ്‌ജി ഫ്രഞ്ച് ലീഗില്‍ ചാമ്പ്യന്‍മാർ ആയതോടെ ആ മാറ്റം തിളക്കമുള്ളതായി മാറി.

ABOUT THE AUTHOR

...view details