ഓരോ ടൂർണമെന്‍റും കഴിയുമ്പോൾ മികച്ച താരങ്ങളും ഗോൾ വേട്ടക്കാരും എല്ലാം കണക്കുകളില്‍ നിറയും. അവരാകും മാധ്യമങ്ങൾക്കും പക്ഷേ ഈ യൂറോ കപ്പില്‍ കണക്കില്‍ നിറയാത്ത എന്നാല്‍ എപ്പോഴും കണ്ണില്‍ ഉടക്കി നില്‍ക്കുന്ന ഒരാളുണ്ട്. സെമൺ കെയർ. ഡെൻമാക്കിന്‍റെ നായകനും പ്രതിരോധ താരവും. നാലാം നമ്പർ ജെഴ്‌സിയില്‍ ഡെൻമാർക്ക് എന്ന ഫുട്‌ബോൾ ലോകത്തെ താരതമ്യേന കുഞ്ഞൻ രാജ്യത്തെ ഈ ടൂർണമെന്‍റില്‍ ഉടനീളം മുന്നില്‍ നിന്ന് നയിച്ച താരം.
പ്രതിസന്ധികളില്‍ തളരാതെ ചേർത്ത് പിടിച്ച്
കോപ്പൻഹേഗനില്‍ ഫിൻലൻഡിന് എതിരായ ആദ്യമത്സരത്തില്‍ ഡാനിഷ് ടീമിലെ സൂപ്പർതാരം ക്രിസ്ത്യൻ എറിക്‌സൺ കുഴഞ്ഞുവീഴുമ്പോൾ ശ്വാസം നല്‍കാനും സഹതാരങ്ങളെ ഒപ്പം നിർത്തി വൈദ്യ പരിശോധന കാമറക്കണ്ണുകളില്‍ നിന്ന് മറയ്ക്കാനും കെയറായിരുന്നു മുന്നിലുണ്ടായിരുന്നത്. ലോകം സെമൺ കെയർ എന്ന താരത്തെ ശ്രദ്ധിച്ചു തുടങ്ങിയും അവിടെ നിന്നാണ്. എറിക്‌സൺ തളർന്നുവീഴുന്നത് നേരില്‍ കണ്ട ഭാര്യയെ ഗാലറിക്ക് സമീപം എത്തി ആശ്വസിപ്പിക്കാനും കെയറുണ്ടായിരുന്നു.
also read:ഖത്തര്‍ ലോക കപ്പിന് ഇനി 500 ദിനങ്ങള്‍; 95 ശതമാനം ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍
ആ മത്സരം പരാജയപ്പെട്ടെങ്കിലും പിന്നീടുള്ള ഓരോ മത്സരത്തിലും വിജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് ഡാനിഷ് പടയെ നയിച്ചതും ആത്മവിശ്വാസം നല്‍കിയതുമെല്ലാം അതേ സെമൺ കെയർ തന്നെ. പക്ഷേ നിർണായക മത്സരത്തില്‍ സെല്‍ഫ് ഗോളിന്‍റെ രൂപത്തിലും ക്ലബ് ഫുട്‌ബോളില്‍ എസി മിലാന്‍റെ പ്രതിരോധ താരമായ കെയറിന്‍റെ പേരുണ്ടായി. '
സെമി ഫൈനലില്‍ ഒരു ഗോളിന് മുന്നില്‍ നിന്ന ഡെൻമാർക്കിന് എതിരെ നിരന്തരം ആക്രമിച്ച് കളിച്ച ഇംഗ്ലണ്ട് താരം ബുകായോ സാക നീട്ടി നല്‍കിയ ക്രോസ് ക്ലിയർ ചെയ്യുന്നതിനിടെ കെയറിന്‍റെ കാല്‍ തട്ടിയാണ് ഇംഗ്ലണ്ടിന്‍റെ ആദ്യ ഗോൾ വരുന്നത്. അവിടെയും പതറാതെ കെയറും സംഘവും നിറഞ്ഞു കളിച്ചു.
also read:സുഖമായിരിക്കുന്നു, ആശുപത്രിയില്‍ നിന്ന് സെല്‍ഫിയുമായി എറിക്‌സൺ
ഒടുവില്‍ ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ച പെനാല്‍റ്റി വിവാദങ്ങൾ കത്തിപ്പടരുമ്പോഴും കെയർ പറഞ്ഞത് ഇങ്ങനെയാണ്... ഇതൊരു അത്‌ഭുത യാത്രയായിരുന്നു. യൂറോയുടെ സെമിഫൈനല്‍ വരെയെത്തിയത് അഭിമാനമാണ്. ക്രിസ്ത്യൻ എറിക്‌സൺ മത്സരത്തിനിടെ കുഴഞ്ഞുവീഴുകയും ആദ്യ രണ്ട് മത്സരങ്ങൾ പരാജയപ്പെടുകയും ചെയ്തപ്പോൾ സെമിഫൈനല്‍ വരെ എത്തുമെന്ന് പ്രതീക്ഷിച്ചതല്ല. ഫൈനലില്‍ എത്താത്തില്‍ വിഷമമുണ്ടെന്നും കെയർ പറഞ്ഞുവെച്ചു.
തോല്‍വിയിലും പെനാല്‍റ്റി വിവാദങ്ങൾ അടക്കം മറ്റൊന്നും പരാമർശിക്കാതെ കെയർ എല്ലാവർക്കും പ്രിയപ്പെട്ടവനായി ശരിക്കുമൊരു നായകനായി തന്നെയാണ് മടങ്ങുന്നത്.