ലിസ്‌ബണ്‍: പകരക്കാരനായി ഇറങ്ങി ഡെംബലേ ഇരട്ട വെടി പൊട്ടിച്ചപ്പോള്‍ യുവേഫ ചാമ്പ്യൻസ് ലീഗില്‍ സെമി കാണാതെ ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റ പുറത്ത്. ലിസ്‌ബണില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ സിറ്റിക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ ജയമാണ് ഫ്രഞ്ച് ക്ലബ് ഒളിമ്പിക് ലിയോണ്‍ സ്വന്തമാക്കിയത്.
സിറ്റിയുടെ കഥ കഴിച്ച് ഡെംബലേ; ചാമ്പ്യന്‍ പോരാട്ടത്തില്‍ സെമി ഉറപ്പിച്ച് ലിയോണ്‍ - lyon news
സീസണില്‍ ട്രിപ്പിള്‍ കിരീടം ലക്ഷ്യമിട്ട് ലിസ്‌ബണില്‍ എത്തിയ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കാണ് സെമി ഫൈനലില്‍ ലിയോണിന്‍റെ എതിരാളികള്‍
ആദ്യപകുതിയുടെ 24ാം മിനിട്ടില്‍ കോര്‍നെറ്റിലൂടെ ലിയോണ്‍ ആദ്യ ഗോള്‍ സ്വന്തമാക്കി. എന്നാല്‍ 69ാം മിനിട്ടില്‍ കെവിന്‍ ഡിബ്രുയിനിലൂടെ സിറ്റി ഗോള്‍ മടക്കി. പത്ത് മിനിട്ടിന് ശേഷം മാസ്‌മരിക പ്രകടനം പുറത്തെടുത്ത ഫ്രഞ്ച് താരം ഡെംബേലേ രണ്ട് ഗോളുകളാണ് അടിച്ചുകൂട്ടിയത്. 79ാം മിനിട്ടിലും 87ാം മിനിട്ടിലുമാണ് ഡെംബേല വല ചലിപ്പിച്ചത്.
ഓഗസ്റ്റ് 20ന് നടക്കുന്ന സെമി ഫൈനലില്‍ ലിയോൺ മുൻ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കിനെ നേരിടും. 19ന് നടക്കുന്ന ആദ്യ സെമിയില്‍ പിഎസ്‌ജി, ലെപ്‌സിഗ് പോരാട്ടവും നടക്കും.