മാഡ്രിഡ്:റയല്‍ മല്ലോര്‍ക്കെതിരായ മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകളുടെ ജയവുമായി റയല്‍ മാഡ്രിഡ് സ്പാനിഷ് ലാലിഗയില്‍ കുതിപ്പ് തുടരുന്നു. മത്സരത്തില്‍ വിനീസിയസ് ജൂനിയര്‍ 19-ാം മിനുട്ടിലും റാമോസ് 56-ാം മിനുട്ടിലും ഗോള്‍ സ്വന്തമാക്കി.
മല്ലോര്‍ക്കയെ പരാജയപ്പെടുത്തിയതോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ റയല്‍ വീണ്ടും ഒന്നാം സ്ഥനത്തേക്ക് തിരിച്ചെത്തി. പ്രതിരോധത്തില്‍ വിള്ളല്‍ വരുത്താത്തത് കാരണമാണ് ടീമിന്‍റെ വിജയം ഉജ്ജ്വലമായി തീര്‍ന്നത്. കൊവിഡ് 19-നെ തുടര്‍ന്ന് പുനരാരംഭിച്ച ലീഗില്‍ ഇതേവരെ റയല്‍ പരാജയം വഴങ്ങിയിട്ടില്ല. ജൂണ്‍ 29-ന് നടക്കുന്ന അടുത്ത മത്സരത്തില്‍ എസ്പാനിയോളാണ് റയലിന്‍റെ എതിരാളികള്‍. നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്‌സലോണയുമായാണ് റയലിന്‍റെ കിരീട പോരാട്ടം. ഏഴ് മത്സരങ്ങളാണ് ലീഗില്‍ ഇനി ഇരു ടീമുകള്‍ക്കും ശേഷിക്കുന്നത്. അതിനാല്‍ തന്നെ ഒരോ ജയവും നിര്‍ണായകമാണ്.