ചാമ്പ്യന്‍സ് ലീഗ് പോരാട്ടങ്ങളില്‍ നിന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്ത്. ഗ്രൂപ്പ് എച്ചില്‍ ജര്‍മന്‍ കരുത്തരായ ആര്‍ബി ലെപ്‌സിഗിന് എതിരായ നിര്‍ണായക മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടതോടെയാണ് യുണൈറ്റഡ് പ്ലേ ഓഫ് യോഗ്യത നേടാതെ പുറത്തായത്.
ആദ്യ പകുതിയിലെ രണ്ടാം മിനിട്ടില്‍ ഏഞ്ചലിനയിലൂടെയാണ് യുണൈറ്റഡ് ആദ്യ ഗോള്‍ സ്വന്തമാക്കിയത്. 13ാം മിനിട്ടില്‍ അമുദോ ഹൈദ്ര രണ്ടാമത്തെ ഗോളും സ്വന്തമാക്കി. രണ്ടാം പകുതിയിലായിരുന്നു മൂന്നാമത്തെ ഗോള്‍. ജസ്റ്റിന്‍ ക്ലൈവെര്‍ട്ടിലൂടെയാണ് സ്‌പാനിഷ് ക്ലബ് ലെപ്‌സിഗ് മൂന്നാമതും ഗോള്‍ കണ്ടെത്തിയത്. പ്രതിരോധത്തിലെ പാളിച്ചകളാണ് യുണൈറ്റഡിന് തിരിച്ചടിയായത്.