കോപ്പന്‍ഹേഗന്‍:ഡാനിഷ് മിഡ്‌ഫീല്‍ഡര്‍ ക്രിസ്റ്റ്യന്‍ എറിക്‌സണിന്‍റെ ആരോഗ്യ നില തൃപ്തികരമെന്ന് യൂവേഫ. നിലവിൽ താരത്തെ വിദഗ്‌ധ ചികിത്സയ്ക്കായി റിഗ്‌സ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. എറിക്‌സണ് കൃത്യസമയത്ത് സിപിആർ നൽകിയത് നിർണായകമായെന്നും യുവേഫയുടെ ട്വീറ്റ്.
ഡാനിഷ് മിഡ്‌ഫീല്‍ഡര്‍ ക്രിസ്റ്റ്യന്‍ എറിക്‌സണിന്‍റെ ആരോഗ്യ നില തൃപ്തികരം; യുവേഫ
ഇരു പരിശീലകരും തമ്മിൽ ചർച്ച നടത്തിയതായും ഇരു ടീമിലെയും താരങ്ങൾ മത്സരം തുടരാൻ സമ്മതിച്ചതായും യുവേഫ.
താരം കുഴഞ്ഞ് വീണതിനെ തുടർന്ന് നിർത്തിവച്ച ഫിൻലൻഡ്-ഡെൻമാർക്ക് പോരാട്ടം പൂർത്തിയാക്കുമെന്നും യുവേഫ അറിയിച്ചിട്ടുണ്ട്. എറിക്‌സൺ അപകടനില തരണം ചെയ്‌തതോടെയാണ് മത്സരം തുടരാൻ തീരുമാനിച്ചത്. ഇരു പരിശീലകരും തമ്മിൽ ചർച്ച നടത്തിയതായും ഇരു ടീമിലെയും താരങ്ങൾ മത്സരം തുടരാൻ സമ്മതിച്ചതായും യുവേഫ.
ആദ്യ പകുതി അവസാനിക്കാന്‍ മൂന്ന് മിനിട്ട് ശേഷിക്കെയാണ് എറിക്സണ്‍ കുഴഞ്ഞുവീണത്. ഇറ്റാലിയന്‍ സീരി എയില്‍ ഇത്തവണ ചാമ്പ്യന്‍മാരായ ഇന്‍റര്‍ മിലാന്‍റെ മിഡ്‌ഫീല്‍ഡര്‍ കൂടിയാണ് താരം. ഗ്രൂപ്പ് ബിയില്‍ ബല്‍ജിയത്തോടും റഷ്യയോടും ഒപ്പമാണ് ഫിന്‍ലന്‍ഡിന്‍റെ സ്ഥാനം.