പ്രാഗ്:യൂറോ കപ്പില്‍ ഡെന്മാര്‍ക്കിനെതിരായ ക്വാര്‍ട്ടര്‍ തോല്‍വിക്ക് പിന്നാലെ ചെക്ക് റിപ്പബ്ലിക് ക്യാപ്റ്റൻ വ്‌ളാഡിമിർ ഡാരിഡ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമിച്ചു. ബുണ്ടസ് ലീഗ് ക്ലബ്ബായ ഹെർത്ത ബെർലിന്‍റെ മിഡ്ഫീല്‍ഡറായ താരം 76 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് എട്ട് ഗോളുകള്‍ കണ്ടെത്തിയിട്ടുണ്ട്.
'ദേശീയ ടീം യൂറോയോട് വിട പറഞ്ഞു. ഞാൻ എന്‍റെ സഹകളിക്കാരോടും വിടപറയുന്നു' 30കാരനായ വ്ലാഡിമിര്‍ ഡാരിഡ പറഞ്ഞു. വിക്ടോറിയ പിൽസനിൽ തന്‍റെ കരിയർ ആരംഭിച്ച ഡാരിഡ, 2012ലെ യൂറോ കപ്പിന് തൊട്ടുമുമ്പാണ് ദേശീയ ടീമിൽ ഇടം നേടിയത്. ആ വര്‍ഷമാണ് ക്വാർട്ടർ ഫൈനലിലായിരുന്നു ചെക്ക് ടീം പുറത്തായത്.