ബെര്‍ഗാമോ: ഇറ്റാലിയന്‍ കപ്പിന്‍റെ കലാശപ്പോരില്‍ അറ്റ്‌ലാന്‍ഡയും യുവന്‍റസും നേര്‍ക്കുനേര്‍ വരും. ഇരു പാദങ്ങളിലായി നടന്ന സെമി ഫൈനലില്‍ പോരാട്ടങ്ങളില്‍ നിലവിലെ ചാമ്പ്യന്‍മാരായ നാപ്പോളിയെ പരാജയപ്പെടുത്തായാണ് അറ്റ്‌ലാന്‍ഡയുടെ ഫൈനല്‍ പ്രവേശനം. ആദ്യപാദ സെമി ഗോള്‍രഹിത സമനിലയില്‍ കലാശിച്ചപ്പോള്‍ ഇന്ന് പുലര്‍ച്ചെ നടന്ന രണ്ടാം പാദ സെമി ഫൈനലില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അറ്റ്‌ലാന്‍ഡ വിജയിച്ചു.
നാപ്പോളിയെ തകര്‍ത്തു; ഇറ്റാലിയന്‍ കപ്പ് കലാശപ്പോരിന് അറ്റ്‌ലാന്‍ഡ - defeat to napoli news
ഇന്ന് പുലര്‍ച്ചെ നടന്ന രണ്ടാം പാദ സെമി ഫൈനല്‍ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ നാപ്പോളിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് അറ്റ്‌ലാന്‍ഡയുടെ ഫൈനല്‍ പ്രവേശനം
അറ്റ്‌ലാന്‍ഡ
ഏഴ് ഷോട്ടുകള്‍ ലക്ഷ്യത്തിലേക്കുതിര്‍ത്ത അറ്റ്ലാന്‍ഡക്ക് വേണ്ടി ഇരട്ട ഗോളടിച്ച് മാറ്റിയോ പെസിനയും ഒരു ഗോളുമായി ദുവാന്‍ സപ്പാട്ടയും തിളങ്ങി. നാല് ഷോട്ടുകള്‍ വലയിലേക്ക് തൊടുത്ത നാപ്പോളിക്കായി 53-ാം മിനിട്ടില്‍ ഹിര്‍വിങ് ലൊസാണോ ആശ്വാസ ഗോള്‍ സ്വന്തമാക്കി. മെയ് 19നാണ് ഫൈനല്‍ പോരാട്ടം. കലാശപ്പോരിന്‍റെ വേദി പിന്നീട് നിശ്ചയിക്കും.