ലണ്ടന്‍ :യൂറോ കപ്പ് പോരാട്ടത്തില്‍ മുട്ടുകുത്തി പ്രതിഷേധിക്കില്ലെന്ന നിലപാടുമായി ക്രൊയേഷ്യ. ദേശീയ ടീം യൂറോപ്യന്‍ പോരാട്ടത്തിന് മുന്നോടിയായി നടന്ന മത്സരങ്ങളിലും മുട്ടുകുത്തി പ്രതിഷേധിച്ചിരുന്നില്ല. ഈ മാസം 13ന് ഇംഗ്ലണ്ടിനെതിെര വിംബ്ലിയിലാണ് ക്രൊയേഷ്യയുടെ ആദ്യ യൂറോ കപ്പ് മത്സരം.
യുവേഫ നിയമപ്രകാരം മുട്ടുകുത്തി പ്രതിഷേധിക്കാന്‍ നിഷ്‌കര്‍ഷിക്കുന്നില്ലെന്ന് ക്രൊയേഷ്യന്‍ വക്‌താവ് പറഞ്ഞു. വംശീയതക്കെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായാണ് കായിക രംഗത്തെ വിവിധ ടീമുകളും അത്‌ലറ്റുകളും മുട്ടുകുത്തി പ്രതിഷേധിക്കാന്‍ തുടങ്ങിയത്.
യുഎസിലെ ജോര്‍ജ് ഫ്ലോയിഡിന്‍റെ മരണത്തെ തുടര്‍ന്നാണ് ഈ പതിവ് ആരംഭിച്ചത്. പൊലീസ് ഉദ്യോഗസ്ഥന്‍റെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് ഫ്ലോയിഡ് മരിച്ചത്.
also read: വില്യംസണ്‍ വീണ്ടും പരിക്കിന്‍റെ പിടിയില്‍ ; കിവീസിന്‍റെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആശങ്കയില്‍
നേരത്തെ യൂറോ കപ്പിന് മുന്നോടിയായി നടന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങളില്‍ മുട്ടുകുത്തി പ്രതിഷേധിച്ച ഇംഗ്ലണ്ടിന് സ്വന്തം ആരാധകരില്‍ നിന്നു പോലും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ഗ്രൂപ്പ് ഡിയില്‍ ക്രൊയേഷ്യയെയും ഇംഗ്ലണ്ടിനെയും കൂടാതെ ചെക്ക് റിപ്പബ്ലിക്ക് സ്‌കോട്ട്ലന്‍ഡ് എന്നീ ടീമുകളാണുള്ളത്.