മാഞ്ചസ്‌റ്റർ: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പാത പിന്തുടരുമെന്ന് മാഞ്ചസ്‌റ്റർ യുണൈറ്റഡിലെത്തിയ പോർച്ചുഗീസ് താരം ബ്രൂണോ ഫെർണാണ്ടസ്. യുണൈറ്റഡിലേക്ക് എത്തുന്നതിന് മുമ്പ് അഞ്ച് തവണ ബാലന്‍ ദിയോർ സ്വന്തമാക്കിയ യുണൈറ്റഡിന്‍റെ മുന്‍ താരം ക്രിസ്റ്റ്യാനോയുമായി സംസാരിച്ചതായി ഫെർണാണ്ടസ് പറഞ്ഞു. സ്‌പോർട്ടിങ് ലിസ്‌ബണിനായി കളിച്ചുകൊണ്ടിരിക്കെയാണ് ജനുവരിയിലെ ട്രാന്‍സ്‌ഫർ വിന്‍ഡോയിലൂടെ താരം യുണൈറ്റഡിലെത്തുന്നത്. അഞ്ചര വർഷത്തേക്കാണ് കരാർ. പിന്നീട് ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടാന്‍ അവസരമുണ്ട്.
ക്രിസ്റ്റ്യാനോയുടെ പാത പിന്തുടരും: ബ്രൂണോ ഫെർണാണ്ടസ് - Fernandes news
സ്‌പോർട്ടിങ് ലിസ്‌ബണിനായി കളിച്ചുകൊണ്ടിരിക്കെയാണ് ജനുവരിയിലെ ട്രാന്‍സ്‌ഫർ വിന്‍ഡോയിലൂടെ പോർച്ചുഗീസ് താരം ബ്രൂണോ ഫെർണാണ്ടസ് മാഞ്ചസ്‌റ്റർ യുണൈറ്റഡിലെത്തിയത്
ഫെർണാണ്ടസ്
2003-ലാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ മാഞ്ചസ്‌റ്റർ യുണൈറ്റഡിലെത്തുന്നത്. 2009-ല്‍ താരം ലാലിഗയിലെ റയല്‍ മാഡ്രിഡിലെത്തി. നിലവില്‍ ഇറ്റാലിയന്‍ ക്ലബായ യുവന്‍റസിന് വേണ്ടിയാണ് ക്രിസ്റ്റ്യാനോ കളിക്കുന്നത്.