ടൂറിന്‍: ഇറ്റാലിയന്‍ സീരി എയില്‍ അസാമാന്യ മെയ്‌വഴക്കവുമായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. യുവന്‍റസിനായി 45-ാം മിനുട്ടില്‍ സൂപ്പർ ഹെഡറിലൂടെയാണ് ക്രിസ്റ്റ്യാനോ വിജയ ഗോൾ നേടിയത്. സാംപ്ദോറിയക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് യുവന്‍റസ് ജയിച്ചു. മത്സരത്തിലെ ക്രിസ്റ്റ്യാനോയുടെ ഗോൾ സാമൂഹ്യ മാധ്യമങ്ങളിലും വൈറലായി.
മത്സരത്തില്‍ ആദ്യം ഇരു ടീമകളും ഒരോ ഗോൾ വീതം അടിച്ച് സമനിലയിലായിരുന്നു. 19-ാം മിനുട്ടില്‍ യുവന്‍റസിനായി പൗളോ ഡെബാലയും 35–ാം മിനിറ്റില്‍ യുവെയെ ജിയാൻലൂക്ക കപ്രാരിയയിലൂടെ സാംപ്ദോറിയയും ഗോൾ നേടി. 45-ാം മിനിട്ടിലാണ് മൈതാനത്ത് നിന്ന് ഉയർന്നു ചാടി അത്യുഗ്രൻ ഹെഡ്ഡറിലൂടെ ക്രിസ്റ്റ്യാനോ ഗോൾ നേടിയത്.