മാഞ്ചസ്റ്റർ : മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ (Manchester United) പരിശീലക സ്ഥാനം വിട്ട ഒലെ ഗുണ്ണാർ സോൾഷ്യറിന്(Ole Gunnar Solskjaer) ആശംസകള്‍ നേര്‍ന്ന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano Ronaldo). ട്വിറ്ററില്‍ പങ്കുവച്ച വികാര നിര്‍ഭരമായ കുറിപ്പിലാണ് (tweet) ക്രിസ്റ്റ്യാനോ സോൾഷ്യറിന് ആശംസകള്‍ നേര്‍ന്നത്. ഭാവി ജീവിതം കരുതിവച്ചതെന്തായാലും ഏറ്റവും മികച്ചത് നേരുന്നുവെന്ന് ക്രിസ്റ്റ്യാനോ കുറിച്ചു.
'ആദ്യമായി ഞാൻ ഓൾഡ് ട്രാഫോർഡിൽ വന്നപ്പോൾ അദ്ദേഹം എന്‍റെ സ്‌ട്രൈക്കറായിരുന്നു (സഹതാരം), മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് മടങ്ങിയെത്തിയത് മുതല്‍ അദ്ദേഹം എന്‍റെ പരിശീലകനായിരുന്നു. എല്ലാറ്റിനും ഉപരിയായി, ഒലെ ഒരു മികച്ച മനുഷ്യനാണ്. അദ്ദേഹത്തിന് ഭാവി ജീവിതം കരുതിവച്ചതെന്തായാലും ഏറ്റവും മികച്ചത് നേരുന്നു. ഭാഗ്യം തുണയ്‌ക്കട്ടെ. നിങ്ങള്‍ അതിന് അർഹനാണ് '- ക്രിസ്റ്റ്യാനോ കുറിച്ചു.