ബുഡാപെസ്റ്റ്: കളിക്കളത്തിന് അകത്തും പുറത്തും പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കും പ്രവൃത്തിയും എക്കാലവും ശ്രദ്ധിക്കപ്പെടുന്നതാണ്. കഴിഞ്ഞ ദിവസം വാർത്ത സമ്മേളനത്തിനിടെ തന്‍റെ മുന്നിലിരുന്ന കൊക്ക കോളയുടെ കുപ്പി എടുത്തു മാറ്റി വെള്ളം കുടിക്കാനാവശ്യപ്പെട്ട താരത്തിന്‍റെ നടപടി ചര്‍ച്ചയായിരുന്നു.
വലിയ കയ്യടിയാണ് ക്രിസ്റ്റ്യാനോയ്ക്ക് ആരാധക ലോകം നല്‍കിയത്. എന്നാല്‍ താരത്തിന്‍റെ പ്രവൃത്തിയിലൂടെ യൂറോ കപ്പിന്‍റെ പ്രധാന സ്പോണ്‍സര്‍മാരിലൊരാളായ കൊക്ക കോളയ്ക്ക് കിട്ടിയത് വലിയ തിരിച്ചടിയും. ക്രിസ്റ്റ്യാനോയുടെ പ്രവൃത്തി കൊക്ക കോളയുടെ വിപണി മൂല്യത്തിൽ നാല് ബില്യൺ ഡോളറിന്‍റെ നഷ്ടമുണ്ടാക്കിയതയാണ് റിപ്പോര്‍ട്ടുകള്‍.