ഡോർട്ട്മുണ്ട്: ക്രിസ്റ്റ്യാനോയും ഇബ്രാഹിമോവിച്ചുമാണ് തന്‍റെ ബാല്യാകാല മാതൃകകളെന്ന് എർലിങ് ഹാലണ്ട്. ജർമന്‍ ബുണ്ടസ് ലീഗിലെ ക്ലബായ ബൊറൂസിയ ഡോർട്ട്മുണ്ടിന്‍റെ യുവ താരമാണ് എർലിങ് ഹാലണ്ട്. ബാല്യകാലത്ത് നിരവധി പേർ സ്വാധീനിച്ചിട്ടുണ്ടെന്നും ഹാലണ്ട് വ്യക്തമാക്കി. എപ്പോഴും ഗോളിനും ബോളിമുമായി ആഗ്രഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നിലവില്‍ യുവന്‍റസിന് വേണ്ടിയും ബോസ്‌നിയന്‍ താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് എസി മിലാന് വേണ്ടിയുമാണ് കളിക്കുന്നത്. ഏറെ നേരം ധ്യാനിച്ചും പരിശീലനം നടത്തിയുമാണ് താന്‍ കൊവിഡ് കാലത്ത് സമയം തള്ളിനീക്കുന്നതെന്നും എർലിങ് ഹാലണ്ട് വ്യക്തമാക്കി.
ക്രിസ്റ്റ്യാനോയും ഇബ്രാഹിമോവിച്ചും ബാല്യകാല മാതൃകകൾ: ഹാലണ്ട് - ക്രിസ്റ്റ്യാനോ വാർത്ത
കൊവിഡിനെ തുടർന്ന് മാർച്ച് 13 മുതല്‍ നിർത്തിവെച്ച ബുണ്ടസ് ലീഗ് ഉൾപ്പെടെയുള്ള ഫുട്‌ബോൾ മത്സരങ്ങൾ ജർമനിയില്‍ മെയ് ഒമ്പത് മുതല്‍ പുനരാരംഭിക്കുമെന്നാണ് സൂചന
അതേസമയം മെയ് ഒമ്പത് മുതല്‍ ബുണ്ടസ് ലീഗ് ഉൾപ്പെടെയുള്ള ഫുട്‌ബോൾ മത്സരങ്ങൾ ജർമനിയില്‍ ആരംഭിക്കുമെന്ന പ്രതീക്ഷ ജർമന്‍ ഫുട്‌ബോൾ ലീഗ് അധികൃതർ പങ്കുവെച്ചു. ജർമന്‍ സർക്കാന്‍ ഈ നീക്കത്തിന് പച്ചക്കൊടി കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മത്സരങ്ങൾ നടക്കുകയാണെങ്കില്‍ അത് അടച്ചിട്ട സ്റ്റേഡിയത്തിലാകുമെന്നാണ് സൂചന. കൊവിഡ് 19നെ തുടർന്ന് ജർമനിയില്‍ മാർച്ച് 13 മുതല്‍ ഫുട്‌ബോൾ മത്സരങ്ങൾ അനിശ്ചിതമായി നീട്ടിവെച്ചിരിക്കുകയാണ്. ജർമനി ഉൾപ്പെടെ ലോകത്ത് ചില രാജ്യങ്ങളില്‍ മാത്രമേ കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം ക്രമാനുഗതമായി കുറയുന്ന സാഹചര്യം നിലനില്‍ക്കുന്നുള്ളൂ.