ബാഴ്‌സലോണ: സ്‌പാനഷ് വമ്പന്‍മാരായ ബാഴ്‌സലോണയുടെ ബോസ്‌നിയന്‍ താരം മിറലേം പജാനിക്കിന് കൊവിഡ് 19. താരം ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ 22ാം തീയ്യതി നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. താരം പൂര്‍ണ ആരോഗ്യവാനാണെന്നും സ്വയം ഐസൊലേഷനില്‍ കഴിയുകയാണെന്നും ബാഴ്‌സ അധികൃതര്‍ വ്യക്തമാക്കി.
ബാഴ്‌സ താരത്തിന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു - barcelona news
ബോസ്‌നിയന്‍ താരം മിറലേം പജാനിക്കിനാണ് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചത്. നേരത്തെ ഫ്രഞ്ച് പ്രതിരോധ താരങ്ങളായ സാമുല്‍ ഉംറ്റിറ്റി, ജീന്‍ ക്ലെയര്‍ ടോടിബോ എന്നിവര്‍ക്കാണ് നേരത്തെ കൊവിഡ് കണ്ടെത്തിയിരുന്നു
![ബാഴ്‌സ താരത്തിന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു കൊവിഡ് 19 വാര്‍ത്ത ബാഴ്‌സലോണ വാര്‍ത്ത പജാനിക്ക് വാര്‍ത്ത covid 19 news barcelona news pjanic news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8540200-thumbnail-3x2-asdfsadf.jpg)
രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ വരുന്ന 15 ദിവസത്തേക്ക് താരം ബാഴ്‌സയിലെത്തില്ല. അതിനാല്‍ തന്നെ പുതിയ പരിശീലകന്‍ റൊണാള്‍ഡ് കോമാന് കീഴില്‍ നടക്കുന്ന പ്രീ സീസണ്‍ പരിശീലന പരിപാടികളുടെ ആദ്യ ഘട്ടത്തില്‍ പങ്കെടുക്കാന്‍ കോമാന് സാധിക്കില്ല. ബാഴ്‌സലോണയുടെ മൂന്നാമത്തെ താരത്തിനാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. നേരത്തെ ഫ്രഞ്ച് പ്രതിരോധ താരങ്ങളായ സാമുല്‍ ഉംറ്റിറ്റി, ജീന്‍ ക്ലെയര്‍ ടോടിബോ എന്നിവര്‍ക്കാണ് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചത്.
60 മില്യണ്‍ യൂറോക്ക് കഴിഞ്ഞ ജൂണിലാണ് യുവന്‍റസില്‍ നിന്നും പജാനിക്കി നൗ ക്യാമ്പിലെത്തുന്നത്. പകരം ബാഴ്‌സയുടെ മധ്യനിര താരം ആര്‍തര്‍ യുവന്‍റസിലേക്കും പോയി. 72 മില്യണ്‍ യൂറോക്കാണ് ആര്‍തര്‍ യുവന്‍റസിലെത്തിയത്. ബാഴ്‌സയുടെ ഈ സീസണിലെ മത്സരങ്ങള്‍ അവസാനിച്ച പശ്ചാത്തലത്തില്‍ ഒഴിവ് ദിവസങ്ങള്‍ ആഘോഷിക്കാനായി ഇറ്റലിയിലായിരുന്നു ബോസ്‌നിയന്‍ താരം. സ്‌പാനിഷ് ലാലിഗയുടെ അടുത്ത സീസണ് സെപ്‌റ്റംബര്‍ 12ന് തുടക്കമാകും.