നിയോണ്‍: കൊവിഡ് 19 നെ തുടർന്ന് നീട്ടിവെച്ച പ്രീമിയർ ലീഗും ലാലിഗയും ഉൾപ്പെടെയുള്ള യൂറോപ്പിലെ പ്രമുഖ ഫുട്ബോൾ ലീഗുകൾ പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് നിർദേശം നല്‍കി യുവേഫ. കൊവിഡ് ഭീഷണി ഒഴിയുന്ന പക്ഷം ശേഷിക്കുന്ന മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ പൂർത്തിയാക്കാനാണ് നിർദേശം. നിലവില്‍ കൊവിഡ് 19-നെ തുടർന്ന് ആഗോള തലത്തില്‍ എല്ലാ പ്രധാന കായിക മത്സരങ്ങളും നിർത്തിവെച്ചിരിക്കുകയാണ്. യുവേഫയുടെ നേതൃത്വത്തിലുള്ള യൂറോകപ്പ് ഇതിനകം 2021-ലേക്ക് മാറ്റിവെച്ചു.
ആഭ്യന്തര ഫുട്ബോൾ ലീഗുകൾ പൂർത്തിയാക്കാന്‍ യുവേഫ നിർദേശം
യൂറോപ്പിലെ വിവിധ ലീഗുകളുടെ ശേഷിക്കുന്ന മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താനാണ് യുവേഫയുടെ നിർദേശം
ചാമ്പ്യന്‍സ് ലീഗ്
അതേസമയം ലീഗ് മത്സരങ്ങൾ അനിശ്ചിതമായി മാറ്റിവെച്ചിരിക്കുകയാണ്. പ്രമുഖ ഫുട്‌ബോൾ ലീഗുകളായ പ്രീമിയർ ലീഗ്, ലാലിഗ, ബുണ്ടസ് ലീഗ് എന്നിവയും അനിശ്ചിതമായി മാറ്റിവെച്ചിരിക്കുകയാണ്. നേരത്തെ ഇറ്റാലിയന്‍ ലീഗായ സീരി എ അധികൃതർ സീസണ്‍ ഉപേക്ഷിക്കാന്‍ നീക്കം നടത്തുന്നതായി അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി ഉയരാത്ത സാഹചര്യത്തിലെ ലീഗ് നടത്താന്‍ അനുവദിക്കൂവെന്ന് ഇറ്റാലിയന്‍ ഫുട്‌ബോൾ ഫെഡറേഷനും വ്യക്തമാക്കിയിട്ടുണ്ട്.