കേരളം

kerala

ETV Bharat / sports

കൊവിഡില്‍ ജീവന്‍ പൊലിഞ്ഞവർക്ക് ആദരമർപ്പിച്ച് ലാലിഗ ക്ലബുകൾ - കൊവിഡ് 19 വാർത്ത

റെയല്‍ മാഡ്രിഡ്, അത്‌ലറ്റിക്കോ ബില്‍ബാവോ, സെല്‍റ്റ വിഗോ എന്നിവരാണ് പരിശീലനത്തിനിടെ കൊവിഡ് 19 കാരണം മരിച്ചവർക്കായി ഒരു മിനിട്ട് മൗനം ആചരിച്ചത്

covid 19 news  laLiga news  കൊവിഡ് 19 വാർത്ത  ലാലിഗ വാർത്ത
ലാലിഗ

By

Published : May 28, 2020, 1:05 PM IST

സ്‌പെയിന്‍: കൊവിഡില്‍ ജീവന്‍ നഷ്‌ടപെട്ടവർക്ക് ആദരമർപ്പിച്ച് ലാലിഗ ക്ലബുകൾ. റയല്‍ മാഡ്രിഡ്, അത്‌ലറ്റിക്കോ ബില്‍ബാവോ, സെല്‍റ്റ വിഗോ എന്നിവയുടെ കളിക്കാരും പരിശീലകരും ജീവനക്കാരും ബുധനാഴ്‌ച ഒരു മിനുട്ട് മൗനാചരണം നടത്തി.

അത്‌ലറ്റിക്കോ ബില്‍ബാവോ, സെല്‍റ്റ വിഗോ എന്നിവർ പരിശീലനത്തിനിടെ കൊവിഡ് 19 കാരണം മരിച്ചവർക്കായി ഒരു മിനിട്ട് മൗനം ആചരിക്കുന്നു.

മരിച്ചവർക്കായി സ്‌പെയിനില്‍ നടക്കുന്ന 10 ദിവസത്തെ ദുഖാചരണത്തിന്‍റെ ഭാഗമായിട്ടായിരുന്നു ക്ലബുകളുടെ നേതൃത്വത്തിലുള്ള മൗനാചരണം. വൈറസ് ബാധ കാണം മരിച്ചവർക്ക് വേണ്ടി മൗനാചരണം നടത്തിയതായി റയല്‍ മാഡ്രിഡ് ട്വീറ്റിലൂടെ വ്യക്തമാക്കി.

കൊവിഡ് 19 കാരണം ലോകത്ത് ഉടനീളം ഇതിനകം 3.5 ലക്ഷം പേർ മരണമടഞ്ഞു. 5.5 ദശലക്ഷം ആളുകൾക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്‌തു. കൊവിഡ് 19 കാരണം കഴിഞ്ഞ മാർച്ച് മാസം മുതല്‍ ലാലിഗ മത്സരങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. നിലവില്‍ ജൂണില്‍ ലീഗ് പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

ABOUT THE AUTHOR

...view details