ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ കൊവിഡ് ബാധിച്ചവരില്‍ മൂന്ന് പേർ വാറ്റ്‌ഫോർഡില്‍ നിന്നുള്ളവരും ഒരാൾ ബയേണില്‍ നിന്നും. ക്ലബ് അധികൃതരാണ് രോഗവിവരം സ്ഥിരീകരിച്ചത്. ക്ലബ് ജീവനക്കാർക്കും കളിക്കാർക്കുമാണ് വൈറസ് ബാധ. വാറ്റ്‌ഫോർഡിലെ ഒരു കളിക്കാരനും രണ്ട് ജീവനക്കാർക്കുമാണ് കൊവിഡ് 19 ടെസ്റ്റ് പോസിറ്റീവാണെന്ന് തെളിഞ്ഞത്. എന്നാല്‍ ഇവരുടെ പേര് വിവരം ക്ലബ് അധികൃതർ പുറത്തുവിട്ടില്ല. അതേസമയം ബേണ്‍ലി രോഗ ബാധിതന്‍റെ പേര് വിവരങ്ങൾ ഉൾപ്പെടെ പുറത്തുവിട്ടു. അസിസ്റ്റന്‍റ് മാനേജർ ഇയാൻ വോനാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇയാൾക്ക് രോഗ ലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ല. നിലവില്‍ വീട്ടില്‍ കഴിയുകയാണെന്നും ക്ലബ് അധികൃതർ വ്യക്തമാക്കി. അതേസമയം ഇപിഎല്ലിലെ ശേഷിക്കുന്ന രണ്ട് വൈറസ് ബാധിതരുടെ കാര്യത്തില്‍ ക്ലബുകളൊന്നും വെളിപ്പെടുത്തലുമായി മുന്നോട്ട് വന്നിട്ടില്ല.
വാറ്റ്‌ഫോർഡില്‍ മൂന്ന് പേർക്കും ബേണ്‍ലിയില്‍ ഒരാൾക്കും കൊവിഡ് 19
ഇംഗ്ലീഷ് പ്രീമിയർ ലീഗ് മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം കൊവിഡ് 19 സ്ഥിരീകരിച്ച വാറ്റ്‌ഫോർഡിലെ മൂന്ന് പേരെ ഏഴ് ദിവസത്തെ ക്വാറന്‍റയിനില്‍ പ്രവേശിപ്പിച്ചു
പ്രീമിയർ ലീഗ് മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം കൊവിഡ് 19 സ്ഥിരീകരിച്ചവർ ഏഴ് ദിവസത്തെ ക്വാറന്‍റയിനില്‍ പ്രവേശിക്കണം. അതേസമയം വാറ്റ്‌ഫോർഡ് നായകന്‍ ട്രോയി ഡീനി നേരത്തെ പരിശീലനത്തിന് എത്തില്ലെന്ന് വ്യക്തമാക്കിയിരുന്നു. അഞ്ച് മാസം മാത്രം പ്രായമുള്ള കുഞ്ഞിന്‍റെ ഭാവി അപകടത്തിലാക്കാന്‍ സാധിക്കില്ലെന്ന കാരണമാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. മകന് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടെന്നും കുടുംബത്തിന്‍റെ ആരോഗ്യ സ്ഥിതി ഓർത്ത് ഭയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഇപിഎല്ലില്‍ പരിശീലനത്തിന് മുമ്പായി നടത്തിയ ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്. 748 കളിക്കാരെയും ക്ലബ് ജീവനക്കാരെയും പരിശോധനക്ക് വിധേയരാക്കി. കൊവിഡ് 19 കാരണം നിർത്തിവെച്ച മത്സരങ്ങൾ ജൂണിൽ പുനരാരംഭിക്കാനാണ് പ്രീമിയർ ലീഗ് തീരുമാനം.