കഴിഞ്ഞ സീസൺ ഐഎസ്എല്ലിലെ മികച്ച ഗോളിനുള്ള പുരസ്ക്കാരം കേരളാ ബ്ലാസ്റ്റേഴ്സ് താരം കറേജ് പെകൂസണിന്. ബെംഗളൂരു എഫ്സിക്കെതിരെ പെനാൽറ്റി ബോക്സിന് വെളിയിൽ നിന്ന് നേടിയ തകർപ്പൻ ഗോളാണ് പെകൂസണെ പുരസ്ക്കാരത്തിന് അർഹനാക്കിയത്.
ഐഎസ്എല്ലിലെ മികച്ച ഗോളിനുള്ള പുരസ്ക്കാരം പെകൂസൺ സ്വന്തമാക്കി - കറേജ് പെകൂസൺ
മികു, കോറോ എന്നിവരുടെ ഗോളുകളെ മറികടന്നാണ് പെകൂസൺ നേടിയ ഗോൾ മികച്ച ഗോളായി തെരഞ്ഞെടുത്തത്.
കറേജ് പെകൂസൺ
ഐഎസ്എൽ ആരാധകർക്കിടയിൽ ട്വിറ്ററിൽ നടത്തിയ വേട്ടെടുപ്പിലൂടെയാണ് പെകൂസന്‍റെ ഗോൾ മികച്ച ഗോളായി തെരഞ്ഞെടുത്തത്. മികുവിന്‍റെയും കോറോയുടെയും ഉൾപ്പെടെ പത്തോളം ഗോളുകൾ മികച്ച ഗോളിനായി രംഗത്ത് ഉണ്ടായിരുന്നു. എന്നാൽ സമൂഹ മാധ്യമങ്ങളിലെ കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ ആരാധക ബലം പെകൂസണിന്‍റെ ഗോളിനെ മികച്ചതാക്കി. സീസണിലെ രണ്ടാം പുരസ്ക്കാരമാണ് ബ്ലാസ്റ്റേഴ്സ് താരങ്ങൾ സ്വന്തമാക്കുന്നത്. നേരത്തെ മികച്ച എമേർജിങ് പ്ലേയറിനുള്ള പുരസ്ക്കാരം സഹൽ അബ്ദുൽ സമദും നേടിയിരുന്നു.