പോർട്ടോ അലെഗ്രെ: കോപ്പ അമേരിക്കയില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ വെനസ്വേല-പെറുവുമായി ഏറ്റുമുട്ടും. കഴിഞ്ഞ കോപ്പ അമേരിക്കയിലെ മികച്ച പ്രകടനം ആവർത്തിക്കാനാകും ഇരുടീമുകളും ഇന്ന് ഇറങ്ങുന്നത്. ബ്രസീലിനും ബൊളീവിയക്കും ഒപ്പം ഗ്രൂപ്പ് എയിലാണ് പെറുവും വെനസ്വേലയും.
കോപ്പയില്‍ പെറുവും വെനസ്വേലയും ഇന്ന് നേർക്കുന്നേർ - വെനസ്വേല
ഇരുടീമുകളും ഏഴ് തവണ കോപ്പ അമേരിക്കയില്‍ ഏറ്റുമുട്ടിയപ്പോൾ അഞ്ച് മത്സരങ്ങളിലും ജയം പെറുവിനൊപ്പമായിരുന്നു. മത്സരം ഇന്ത്യൻ സമയം രാത്രി 12.30ന്
2016 കോപ്പ അമേരിക്കയില്‍ പെറുവും വെനസ്വേലയും ക്വാർട്ടർ ഫൈനലിലെത്തിയിരുന്നു. എന്നാല്‍ ഇത്തവണ ആതിഥേയരായ ബ്രസീല്‍ ഗ്രൂപ്പിലുള്ളതിനാല്‍ രണ്ടാം സ്ഥാനത്തിന് വേണ്ടിയാകും ഇരുടീമുകളും മത്സരിക്കുക. ജോസഫ് മാർട്ടിനസിനെ ടീമില്‍ ഉൾപ്പെടുത്താത്തതിനാല്‍ വെസ്റ്റ് ബ്രോം സ്ട്രൈക്കർ സലമോൻ റൊൺടാനാണ് വെനസ്വേലയുടെ തുറുപ്പുചീട്ട്. അതേസമയം പൗലോ ഗുറേറയിലാണ് പെറുവിന്‍റെ പ്രതീക്ഷ.
ഇരുടീമുകളും ഏഴ് തവണ കോപ്പ അമേരിക്കയില്‍ ഏറ്റുമുട്ടിയപ്പോൾ അഞ്ച് മത്സരങ്ങളില്‍ പെറുവിനായിരുന്നു ജയം. 2007 ല്‍ സ്വന്തം മണ്ണില്‍ നേടിയ ഒരു ജയം മാത്രമാണ് വെനസ്വേലയുടെ സമ്പാദ്യം. ഒരു മത്സരം സമനിലയില്‍ അവസാനിച്ചു. കഴിഞ്ഞ കോപ്പ അമേരിക്കയിലും ലോകകപ്പ് യോഗ്യത മത്സരങ്ങളിലും ജയം പെറുവിനൊപ്പമായിരുന്നു. 1995 ന് ശേഷം ഇതുവരെ എല്ലാ കോപ്പ ടൂർണമെന്‍റിലും ഗ്രൂപ്പ് ഘട്ടം കടക്കാൻ പെറുവിനായിട്ടുണ്ട്. കണക്കുകൾ പ്രകാരം പെറുവിനാണ് ഇന്നത്തെ മത്സരത്തില്‍ മേല്‍കൈ.