ബെലോ ഹൊളിസോന്‍റെ: സൂപ്പർ താരം ലൂയി സുവാരസ് ഫോമിലേക്ക് ഉയർന്നപ്പോൾ കോപ്പ അമേരിക്ക ടൂർണമെന്‍റില്‍ ലാറ്റിനമേരിക്കൻ വമ്പൻമാരായ ഉറുഗ്വായ്ക്ക് വിജയത്തുടക്കം.
കോപ്പയില്‍ ഉറുഗ്വായ്ക്ക് വിജയത്തുടക്കം - ഫുട്ബോൾ
പ്രതിരോധ ശൈലിയില്‍ കളിച്ച ഇക്വഡോറിനെ എതിരില്ലാത്ത നാല് ഗോളിനാണ് ഉറുഗ്വായ് തോല്‍പ്പിച്ചത്.
ഫയൽ ചിത്രം
ഒരു ഗോൾ സ്വന്തം പേരില്‍ കുറിച്ച ബാഴ്സ താരം സുവാരസ് കളിയിലെ താരവുമായി. പ്രതിരോധ ശൈലിയില്‍ കളിച്ച ഇക്വഡോറിനെ എതിരില്ലാത്ത നാല് ഗോളിനാണ് ഉറുഗ്വായ് തോല്‍പ്പിച്ചത്. സുവാരസിന്‍റെ പാസില്‍ നിക്കോളാസ് ലോദിയറോ ആദ്യ ഗോൾ നേടിയപ്പോൾ സുവാരസും സ്ട്രൈക്കർ എഡിസൺ കവാനിയും ആദ്യ പകുതിയില്‍ ഉറുഗ്വായ്ക്ക് വേണ്ടി ഗോൾ നേടി. രണ്ടാം പകുതിയില്‍ ഇക്വഡോർ താരം മിനായുടെ സെല്‍ഫ് ഗോളിലാണ് ഉറുഗ്വായ് എതിരില്ലാത്ത നാല് ഗോളിന്‍റെ മിന്നും ജയം സ്വന്തമാക്കിയത്.