കേരളം

kerala

ETV Bharat / sports

കോപ്പയുടെ സെമിയില്‍ മെസി കളിച്ചത് വേദനയോട് പൊരുതി - ലയണല്‍ മെസി

മെസിയുടെ കണങ്കാലില്‍ നിന്നും ചോരയൊലിക്കുന്ന ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Copa America  Argentina vs Colombia  Bleeding Ankle  Lionel Messi  ലയണല്‍ മെസി  കോപ്പ അമേരിക്ക
കോപ്പയുടെ സെമിയില്‍ മെസി കളിച്ചത് വേദനയ്‌ക്കെതിരെ കൂടെ

By

Published : Jul 7, 2021, 2:14 PM IST

ബ്രസീലിയ: കൊളംബിയക്കെതിരായ സെമിഫൈനല്‍ മത്സരം അര്‍ജന്‍റീന്‍ ക്യാപ്റ്റന്‍ ലയണല്‍ മെസി പൂര്‍ത്തിയാക്കിയത് വേദനയോടു കൂടി മല്ലിട്ട്. കൊളംബിയന്‍ താരങ്ങളുടെ പരിക്കന്‍ അടവുകള്‍ക്ക് നിരന്തരം ഇരയായ താരം ചോരയൊലിക്കുന്ന കാലുമായാണ് കളിക്കളത്തില്‍ പന്ത് തട്ടിയത്.

മെസിയുടെ കണങ്കാലില്‍ നിന്നും ചോരയൊലിക്കുന്ന ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അതേസമയം മത്സരത്തില്‍ കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പിച്ച് അ‍ര്‍ജന്‍റീന ജയം പിടിച്ചിരുന്നു. ഗോള്‍കീപ്പര്‍ എമിലിയാനോ മാ‍ര്‍ട്ടിനസിന്‍റെ തകര്‍പ്പന്‍ പ്രകനമാണ് അര്‍ജന്‍റീനക്ക് ജയം സമ്മാനിച്ചത്.

ഷൂട്ടൗട്ടില്‍ മൂന്ന് തകര്‍പ്പന്‍ സേവുകള്‍ നടത്തിയ താരം 3-2നാണ് അര്‍ജന്‍റീനയ്ക്ക് വിജയം സമ്മാനിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോളുകള്‍ കണ്ടെത്തി സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റിയിലേക്ക് നീണ്ടത്.

അര്‍ജന്‍റീനയ്ക്കായി മെസി, ലിയാണ്‍ഡ്രോ പരെഡെസ്, ലൗറ്റാരോ മാര്‍ട്ടിനെസ് എന്നിവര്‍ ലക്ഷ്യം കണ്ടു. കൊളംബിയയുടെ ഡേവിന്‍സണ്‍ സാഞ്ചെസ്, യെരി മിന, എഡ്വിന്‍ കാര്‍ഡോണ എന്നിവരുടെ കിക്കുകളാണ് മാര്‍ട്ടിനസ് തടഞ്ഞിട്ടത്.

also read: 'ഫൈനലിനെ നോക്കിക്കാണുന്നത് ആവേശത്തോടെ'; ഇറങ്ങുന്നത് ജയിക്കാനെന്ന് മെസി

ABOUT THE AUTHOR

...view details