ബ്രസീല്‍ :കോപ്പ അമേരിക്ക ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട ഹര്‍ജി ബ്രസീലിയന്‍ സൂപ്രീം കോടതി ഇന്ന് പരിഗണിക്കും. 11 അംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. കൊവിഡ് പശ്ചാത്തലത്തില്‍ കോപ്പ അമേരിക്ക ടൂര്‍ണമെന്‍റ് ബ്രസീലില്‍ നടത്തരുതെന്ന രണ്ട് ഹര്‍ജികളാണ് കോടതി ഒരേസമയം പരിഗണിക്കുക. നേരത്തെ മൂന്നംഗ ബഞ്ച് ടൂര്‍ണമെന്‍റിന് അനുകൂല നിലപാട് സ്വീകരിച്ചിരുന്നു.
ഈ മാസം 14ന് ആരംഭിക്കുന്ന രീതിയിലാണ് ടൂര്‍ണമെന്‍റിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്. അനിശ്ചിതത്വങ്ങള്‍ക്ക് നടുവിലും ടൂര്‍ണമെന്‍റിനുള്ള ടീമിനെ ബ്രസീല്‍ പ്രഖ്യാപിച്ചു. ഡിഫന്‍ഡര്‍ തിയാഗോ സില്‍വ തിരിച്ചെത്തിയപ്പോള്‍ മഞ്ഞപ്പടക്ക് വേണ്ടി 24 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.