സാവോ പോളോ :കോപ്പ അമേരിക്കയിൽ അർജന്‍റീനയ്ക്ക് ജീവൻമരണ പോരാട്ടം. അവസാന ഗ്രൂപ്പ് മത്സരത്തിൽ അർജന്‍റീന ഇന്ന് ഖത്തറിനെ നേരിടും. ആദ്യ കളിയിൽ കൊളംബിയക്കെതിരെ തോൽക്കുകയും രണ്ടാം മത്സരത്തിൽ പരാഗ്വേയോട് സമനില വഴങ്ങുകയും ചെയ്ത ലയണൽ മെസിയുടെ ടീം ജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ഒരു പോയിന്‍റുമായി നാലാം സ്ഥാനത്താണ് അർജന്‍റീന.
കോപ്പയില്‍ അർജന്‍റീനയ്ക്ക് ജീവൻമരണപ്പോരാട്ടം - ഖത്തർ
ഖത്തറിനെ തോൽപിച്ചാലും കൊളംബിയ- പരാഗ്വേ മത്സര ഫലത്തെ ആശ്രയിച്ചായിരിക്കും അർജന്‍റീനയുടെ ക്വാർട്ടർ ഫൈനൽ സാധ്യതകൾ
എന്നാൽ ഇന്ന് ഖത്തറിനെ തോൽപിച്ചാലും കൊളംബിയ- പരാഗ്വേ മത്സര ഫലത്തെ ആശ്രയിച്ചായിരിക്കും അർജന്‍റീനയുടെ ക്വാർട്ടർ ഫൈനൽ സാധ്യത. മെസി ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഫോമിലെത്താത്തതാണ് ടീമിന് തിരിച്ചടിയാകുന്നത്. പൗലോ ഡിബാലയ്ക്ക് അവസരം കൊടുക്കാത്തത് ആരാധകരുടെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. എന്നാൽ ഖത്തറിനെതിരെ മെസി- ഡിബാല സഖ്യത്തെ കളത്തിലിറക്കി തന്ത്രം മെനയാനാകും പരിശീലകൻ ലയണൽ സ്കലോണിയുടെ ശ്രമം. എന്നാൽ എതിരാളികളായ ഖത്തർ പഴയ ഖത്തർ ടീമല്ല എന്നതാണ് സത്യം. ഏഷ്യൻ ചാമ്പ്യൻമാരായാണ് ടീമിന്‍റെ വരവ്. ഒത്തിണക്കമാണ് ഫെലിക്സ് സാഞ്ചസ് പരിശീലകനായുള്ള ഖത്തറിന്‍റെ മികവ്. ഏത് ടീമിനെയും അട്ടിമറിക്കാൻ കഴിവുള്ള കളിക്കാരും ഖത്തർ നിരയിലുണ്ട്.
എല്ലാ ഗ്രൂപ്പുകളിലേയും ആദ്യ രണ്ട് സ്ഥാനക്കാര്‍ നേരിട്ട് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടുമ്പോൾ മികച്ച രണ്ട് മൂന്നാം സ്ഥാനക്കാര്‍ക്കും ക്വാർട്ടറിലെത്താം. ഖത്തറിനെ അര്‍ജന്‍റീന തോല്‍പ്പിക്കുകയും പരാഗ്വേ കൊളംബിയയോട് തോല്‍ക്കുകയോ സമനിലയാകുകയോ ചെയ്താല്‍ അര്‍ജന്‍റീനക്ക് നേരിട്ട് ക്വാര്‍ട്ടറിലെത്താൻ സാധിക്കും.