റിയോ ഡി ജനീറോ:കോപ്പ അമേരിക്കയില്‍ ഇന്ന് അർജന്‍റീന ചിലി പോരാട്ടം. ഇന്ത്യൻ സമയം പുലർച്ചെ 2.30 നാണ് മത്സരം നടക്കുക. 1993 ഇക്വോഡോറിൽ നടന്ന കോപ്പയ്ക്ക് ശേഷം ടൂര്‍ണമെന്‍റില്‍ ഇതേവരെ കിരീടം കണ്ടെത്താനാവാത്ത അര്‍ജന്‍റീനക്കിത് അഭിമാനപ്പോരാട്ടം കൂടിയാണ്.
മറുവശത്ത് മൂന്നാം കിരീടം തേടിയാണ് ചെമ്പട കളത്തിലിറങ്ങുക. ഇതോടെ റിയോ ഡി ജെനിറോയിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ ഇന്ന് പോരാട്ടം കനക്കും. ലിയോണല്‍ മെസി, സെര്‍ജിയോ അഗ്യൂറോ, എഞ്ചല്‍ ഡി മരിയ തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യം തന്നെയാണ് കോച്ച് ലിയോണൽ സ്‌കൊലാണിയുടെ ആത്മവിശ്വാസം.
ഫ്രാങ്കോ അർമാനി കൊവിഡ് മുക്തനായെങ്കിലും എമിലിയാനോ മാർട്ടിനെസാവും ഗോള്‍വലകാക്കുക. മധ്യനിരയിൽ ഡീ പോൾ, പരേഡസ്, ലോസെൽസോ സഖ്യത്തിന് ഒഴുക്ക് നിയന്ത്രിക്കാനായാല്‍ ആര്‍ജന്‍റീനയെ പിടിച്ചുകെട്ടുക ചിലിക്ക് എളുപ്പമാവില്ല.
also read:ചിറക് വിടർത്തി കാനറികള്‍, ആദ്യ മത്സരത്തിൽ തകർപ്പൻ ജയം
മറുവശത്ത് ചിലിയ്ക്ക് സൂപ്പർ താരം അലക്സിസ് സാഞ്ചന്‍റെ പരിക്ക് വലിയ ആഘാതമാണ് നല്‍കുന്നത്. ഇക്കാരണത്താല്‍ തന്നെ കോച്ച് മാർട്ടിൻ ലസാർട്ടെയ്ക്ക് കൂടുതല്‍ ചിന്തിക്കേണ്ടതായി വരും. കൊവിഡ‍് മുക്തനായ അർത്തുറോ വിദാൽ ടീമിനൊപ്പം ചേരുന്നത് ചമ്പടയ്ക്ക് ആശ്വാസമാകും. നേരത്തെ 2015, 2016 വര്‍ഷങ്ങളിലാണ് കോപ്പയില്‍ ചിലിയുടെ കിരീട നേട്ടം.
അതേസമയം കോപ്പയിൽ ഇതുവരെ ഏറ്റുമുട്ടിയ 28 മത്സരങ്ങളില്‍ 20ലും അർജന്‍റീന വിജയിച്ചിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ഒരിക്കൽ പോലും അർജന്‍റീനയ്‌ക്കെതിരെ ചിലിയ്ക്ക് ജയിക്കാനായിട്ടില്ല. 10 ദിവസം മുൻപ് നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഓരോ ഗോളിന് ഇരുവരും സമനിലയിൽ പിരിയുകയായിരുന്നു. കഴിഞ്ഞ കോപ്പയില്‍ ചിലിയെ തോല്‍പ്പിച്ചാണ് മെസിയും സംഘവും മൂന്നാം സ്ഥാനം നേടിയത്.