കേരളം

kerala

ETV Bharat / sports

കോപ്പ അമേരിക്ക: വിശ്രമമില്ലാതെ മെസി; അര്‍ജന്‍റീന ഇന്ന് അഞ്ചാം അങ്കത്തിന്

അര്‍ജന്‍റീനിയന്‍ നിരയില്‍ കോച്ച് ലിയോണൽ സ്‌കലോണി പകുതിയോളം താരങ്ങൾക്ക് വിശ്രമം നൽകിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

copa america  argentina vs bolivia  argentina  bolivia  അര്‍ജന്‍റീന  കോപ്പ അമേരിക്ക  അര്‍ജന്‍റീന  ബൊളീവിയ
കോപ്പ അമേരിക്ക: വിശ്രമമില്ലാതെ മെസി; അര്‍ജന്‍റീന ഇന്ന് അഞ്ചാം അങ്കത്തിന്

By

Published : Jun 28, 2021, 5:53 PM IST

റിയോ: കോപ്പ അമേരിക്കയിൽ ഗ്രൂപ്പ് എയില്‍ മെസിയും സംഘവും ഇന്ന് അവസാന മത്സരത്തിനിറങ്ങും. ബൊളീവിയയ്‌ക്കെതിരെ ഇന്ത്യൻ സമയം പുലർച്ചെ അഞ്ചരയ്ക്കാണ് മത്സരം. ഉറുഗ്വേയ്ക്കെതിരെയായ രണ്ട് ഗോള്‍ തോല്‍വിക്ക് ശേഷം ജയം പ്രതീക്ഷിച്ചാണ് ബൊളീവിയ അര്‍ജന്‍റീനയ്‌ക്കെതിരെ ബൂട്ടുകെട്ടുക.

തോല്‍വി അറിയാതെ മെസിപ്പട

തോല്‍വി അറിയാതെയാണ് മെസിപ്പടയുടെ കുതിപ്പ്. മൂന്ന് മത്സരങ്ങളില്‍ നിന്നും രണ്ട് വിജയവും ഒരു സമനിലയുമായി പോയിന്‍റ് പട്ടികയില്‍ മുന്നിലുള്ള അര്‍ജന്‍റീന ക്വാർട്ടർ ഫൈനൽ ഉറപ്പാക്കിക്കഴിഞ്ഞു. അതേസമയം കളിച്ച മൂന്ന് കളികളിലും തോറ്റ ബൊളീവിയ ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ്.

വിശ്രമമില്ലാതെ മെസി

അര്‍ജന്‍റീനിയന്‍ നിരയില്‍ കോച്ച് ലിയോണൽ സ്‌കലോണി പകുതിയോളം താരങ്ങൾക്ക് വിശ്രമം നൽകിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ടീമിന്‍റെ കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും മുഴുവന്‍ സമയവും കളിച്ച മെസി ബൊളീവിയക്കെതിരെയും ഇറങ്ങിയേക്കും. ഇതോടെ 147 മത്സരങ്ങളില്‍ ദേശീയ ടീമിനായി കളിച്ച ജാവിയർ മസ്ക്കരാനോയെ പിന്നിലാക്കാനും താരത്തിനാവും.

also read:ട്രിപ്പിൾ സ്വർണതിളക്കം; ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ദീപിക

പ്രതിരോധത്തില്‍ ക്രിസ്റ്റ്യൻ റൊമേറോയ്ക്കും നിക്കോളോസ് ഓട്ടമെൻഡിക്കും പകരം ജെർമൻ പസല്ലയും ലിസാൻഡ്രോ മാർട്ടിനസും ഇടം കണ്ടെത്തിയേക്കും. ഗോള്‍ കീപ്പര്‍ ലൗറ്ററോ മാർട്ടിനസിന് പകരം ഫ്രാങ്കോ അർമാനിക്ക് അവസരം ലഭിച്ചേക്കാം. ടാഗ്ലിയാഫിക്കോയ്ക്കും മൊളിനയ്ക്കും പകരം മോണ്ടിയേലും അക്യൂനയുമിറങ്ങും.

ചരിത്രം പറയുന്നത്

ഇരു ടീമകളും ഇതേവരെ 40 മത്സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ 28 വിജയങ്ങല്‍ അര്‍ജന്‍റീനയ്‌ക്കൊപ്പം നിന്നു. ഏഴ് മത്സരങ്ങള്‍ ബൊളീവിയ ജയിച്ചപ്പോള്‍ അഞ്ച് മത്സരങ്ങൾ സമനിലയിൽ പിരിയുകയും ചെയ്തു. അതേസമയം കഴിഞ്ഞ വര്‍ഷമാണ് ഇരുവരും അവസാനമായി ഏറ്റുമുട്ടിയത്. ഇന്ന് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അര്‍ജന്‍റീന ജയം പിടിച്ചിരുന്നു.

ABOUT THE AUTHOR

...view details