ബ്രസീലിയ: കോപ്പ അമേരിക്കയിൽ പരാഗ്വേയെ പരാജയപ്പെടുത്തി അർജന്‍റീന പ്രീക്വാർട്ടറിൽ പ്രവേശിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്‍റീനയുടെ ജയം. മത്സരത്തിന്‍റെ പത്താം മിനിറ്റിൽ അലഹാൻഡ്രോ ഡാരിയോ ഗോമസിന്‍റെതായിരുന്നു അർജന്‍റീനയുടെ വിജയ ഗോൾ.
അർജന്‍റീനയുടെ ഏക ഗോൾ പിറക്കുന്നു
മത്സരത്തിന്‍റെ ആദ്യ പകുതിയിൽ ആധിപത്യം അർജന്‍റീനക്കായിരുന്നു. മത്സരം തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ അർജന്‍റീന പരാഗ്വേയെ പരീക്ഷിച്ചു കൊണ്ടിരുന്നു. ഏഴാം മിനിറ്റിൽ അർജന്‍റീനക്കും എട്ടാം മിനിറ്റിൽ പരാഗ്വേയ്ക്കും ലീഡിനുള്ള അവസരം ലഭിച്ചുവെങ്കിലും മുതലാക്കുവാനായില്ല, പക്ഷെ 10-ാം മിനിറ്റിൽ മെസ്സി നൽകിയ പാസ് കൈക്കലാക്കിയ ഡി മരിയ പരാഗ്വേ പ്രതിരോധ നിരക്കിടയിലുടെ നൽകിയ അളന്നു മുറിച്ച പാസിൽ നിന്ന് ഗോമസ് ഗോൾ കണ്ടെത്തുകയായിരുന്നു.
പരാഗ്വേയ്ക്ക് ഇടയ്ക്ക് ഗോളവസരങ്ങൾ ലഭിച്ചു കൊണ്ടിരുന്നുവെങ്കിലും അർജന്‍റീനയിയൻ പ്രതിരോധവും ഗോളിയും അവരെ തടസ്സപ്പെടുത്തി കൊണ്ടിരുന്നു.17-ാം മിനിറ്റിൽ മെസ്സിക്ക് ഒരു പെനാൽറ്റിക്കുള്ള അവസരം ലഭിച്ചുവെങ്കിലും പോസ്റ്റിനെ തോട്ടു തോട്ടില്ലന്ന മട്ടിൽ പന്ത് പുറത്തേക്ക് പോയി.ഇതിനിടയ്ക്ക് പരാഗ്വേയുടെ പിഴവിൽ നിന്ന് ഒരു സെൽഫ് ഗോളിന് വഴിവെക്കെണ്ട സാഹചര്യമുണ്ടായിരുന്നു,പക്ഷെ വാർ പരിശോധനയിൽ ഗോൾ നിരസിച്ചു.കളിയുടെ ആദ്യ പകുതി അങ്ങനെ അർജന്‍റീനയുടെ മേധാവിത്വത്തോടും ലീഡോടും കുടെ അവസാനിച്ചു.