ബ്രസീലിയ:കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തിയതിന് പിന്നാലെ ബ്രസീൽ താരം നെയ്മര്‍ക്ക് മറുപടിയുമായി ലയണൽ മെസി. ഫൈനലിൽ എല്ലാവരും ജയിക്കാൻ വേണ്ടിയാണ് ഇറങ്ങുന്നതെന്നും തങ്ങളും വിജയിക്കാനാവും ഇറങ്ങുകയെന്നുമാണ് മെസി പറഞ്ഞത്. കൊളംബിയക്കെതിരായ സെമി ഫൈനലിന് ശേഷം നടന്ന വാർത്താസമ്മേളനത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
ഫൈനലിൽ അർജന്റീനയെ നേരിടാനാണ് ആഗ്രഹമെന്നും ബ്രസീല്‍ മത്സരം പിടിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം നെയ്മര്‍ പറഞ്ഞത്. അതേസമയം നെയ്മർ നല്ല കുട്ടിയായതുകൊണ്ടാണ് ഇങ്ങനെ പറഞ്ഞെതെന്നും മെസി പറഞ്ഞു. 'കഴിഞ്ഞ കോപ്പയിൽ പ്രയാസമുള്ള ഗ്രൂപ്പിലായിരുന്നു അർജന്റീന. എന്നിട്ടും പോസിറ്റീവായി കളിക്കാൻ കഴിഞ്ഞു.