റിയോ ഡിജനീറോ:കൊവിഡ് ആശങ്കകള്‍ക്ക് നടുവില്‍ നടക്കുന്ന കോപ്പ അമേരിക്ക പോരാട്ടങ്ങള്‍ നൂല്‍പ്പാലത്തിലൂടെയാണ് കടന്ന് പോകുന്നത്. ബ്രസീലിലെ കൊവിഡ് വ്യാപനത്തിനിടെ നടക്കുന്ന ടൂര്‍ണമെന്‍റ് വലിയ വെല്ലുവിളിയാണ്. ഇതിനിടെയാണ് ചിലിയുടെ താരങ്ങള്‍ ബയോ സെക്വയര്‍ ബബിള്‍ ലംഘിച്ച് പുറത്ത് പോയത്. മുടിവെട്ടിക്കാനായി താരങ്ങള്‍ പുറത്ത് പോയത് കാരണം പുലിവാല് പിടിച്ചിരിക്കുകയാണ് ചിലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷനും കോപ്പ് അമേരിക്ക അധികൃതരും. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച താരങ്ങള്‍ക്ക് ചിലിയന്‍ ഫെഡറേഷന്‍ പിഴ വിധിച്ചു.
അതേസമയം പതിവായി തുടരുന്ന കൊവിഡ് പരിശോധനയില്‍ ആര്‍ക്കും കൊവിഡ് സ്ഥിരീകരിക്കാത്തതിന്‍റെ ആശ്വാസത്തിലാണ് സംഘാടകര്‍. ചിലിയുടെ സ്റ്റാര്‍ മിഡ്‌ഫീല്‍ഡര്‍ അര്‍തുറോ വിദാലും ഗ്രെ മെഡലുമാണ് കൊവിഡ് ലംഘനം നടത്തിയതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.ടൂര്‍ണമെന്‍റ് ആരംഭിച്ച് ഒരാഴ്‌ചക്കുള്ളിലാണ് കൊവഡ് ലംഘനം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.