മാറക്കാന: ബ്രസീലിനെതിരായ കോപ്പ അമേരിക്ക ഫൈനലിന്‍റെ അദ്യ പകുതിയില്‍ അര്‍ജന്‍റീന മുന്നില്‍. 21ാം മിനിട്ടില്‍ ഏയ്ഞ്ചൽ ഡി മരിയയാണ് അര്‍ജന്‍റീനയ്ക്കായി ഗോള്‍ കണ്ടെത്തിയത്. മൈതാനത്തിന്‍റെ മധ്യഭാഗത്ത് നിന്നും റോഡ്രിഡോ ഡി പോള്‍ നല്‍കിയ ലോങ് പാസ് ക്ലിയര്‍ ചെയ്യുന്നതില്‍ ബ്രസീല്‍ താരം റെനന്‍ വരുത്തിയ പിഴവില്‍ നിന്നാണ് ആദ്യ ഗോള്‍ പിറന്നത്.
കോപ്പ ഫൈനലില്‍ 'ഒരടി' മുന്നില്‍ അര്‍ജന്‍റീന - argentina-vs-brazil
21ാം മിനിട്ടില്‍ ഏയ്ഞ്ചൽ ഡി മരിയയാണ് അര്‍ജന്‍റീനയ്ക്കായി ഗോള്‍ കണ്ടെത്തിയത്.
പാസ് സ്വീകരിച്ച് മുന്നേറിയ ഏയ്ഞ്ചൽ ഡി മരിയ പന്ത് ചിപ്പ് ചെയ്ത് കീപ്പര്‍ എഡേഴ്‌സണെ അനായാസം കീഴടക്കുകയായിരുന്നു. അതേസമയം ആദ്യ പകുതിയില്‍ മികച്ച ഗോളവസരങ്ങളൊന്നും സൃഷ്ടിക്കാന്‍ ബ്രസീലിന് സാധിച്ചില്ല.
33-ാം മിനുട്ടില്‍ നെയ്‌മറെ ഫൗള്‍ ചെയ്തതിന് പരേഡസ് മഞ്ഞക്കാര്‍ഡ് കണ്ടെങ്കിലും ബോക്സിന് പുറത്ത് നിന്നും ലഭിച്ച ഫ്രീകിക്ക് ലക്ഷ്യത്തിലെത്തിക്കാന്‍ നെയ്‌മര്‍ക്കായില്ല. 43-ാം മിനുട്ടില്‍ അര്‍ജന്‍റീനന്‍ ഗോള്‍ മുഖത്തേക്ക് എവര്‍ട്ടന്‍ തൊടുത്ത ഷോട്ട് മാര്‍ട്ടിനസ് അനായാസം കീഴടക്കുകയും ചെയ്തു.