കേരളം

kerala

ETV Bharat / sports

കോപ്പ അമേരിക്ക: പെറുവിനെ തകര്‍ത്ത കൊളംബിയക്ക് മൂന്നാം സ്ഥാനം - പെറു കൊളംബിയ

ലൂയിസ് ഡിയാസിന്‍റെ ഇരട്ട ഗോളാണ് കൊളംബിയയ്ക്ക് വിജയമൊരുക്കിയത്. മത്സരത്തിന്‍റെ അധിക സമയത്തായിരുന്നു കൊളംബിയയുടെ വിജയ ഗോളും ഡിയാസിന്‍റെ രണ്ടാം ഗോളും പിറന്നത്.

copa america 2021  colombia peru  copa america  കോപ്പ അമേരിക്ക  പെറു കൊളംബിയ  കൊളംബിയക്ക് മൂന്നാം സ്ഥാനം
കോപ്പ അമേരിക്ക: പെറുവിനെ തകര്‍ത്ത കൊളംബിയക്ക് മൂന്നാം സ്ഥാനം

By

Published : Jul 10, 2021, 10:17 AM IST

ബ്രസീലിയ: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്‍റില്‍ പെറുവിനെ തകര്‍ത്ത കൊളംബിയക്ക് മൂന്നാം സ്ഥാനം. പെറുവിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് കൊളംബിയ മൂന്നാമതെത്തിയത്. ലൂയിസ് ഡിയാസിന്‍റെ ഇരട്ട ഗോളാണ് കൊളംബിയയ്ക്ക് വിജയമൊരുക്കിയത്. മത്സരത്തിന്‍റെ അധിക സമയത്തായിരുന്നു കൊളംബിയയുടെ വിജയ ഗോളും ഡിയാസിന്‍റെ രണ്ടാം ഗോളും പിറന്നത്.

മത്സരത്തിന്‍റെ ആദ്യ പകുതിക്ക് തൊട്ടുമുമ്പ് 45ാം മിനുട്ടില്‍ പെറുവാണ് ആദ്യം മുന്നിലെത്തിയത്. കുയെവയുടെ പാസില്‍ നിന്നും യോഷിമിര്‍ യോടുണുവാണ് ഗോള്‍ കണ്ടെത്തിയത്. തുടര്‍ന്ന് രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കൊളംബിയ ഒപ്പം പിടിച്ചു. 49-ാം മിനുട്ടില്‍ യുവാന്‍ ക്വഡ്രാഡോയാണ് ഫ്രീകിക്കിലൂടെ ലക്ഷ്യം കണ്ടത്. പിന്നാലെ 66ാം മിനുട്ടില്‍ ലൂയിസ് ഡിയാസിലൂടെ കൊളംബിയ മുന്നിലെത്തി.

ഗോള്‍കീപ്പര്‍ വാര്‍ഗാസ് നീട്ടിനല്‍കിയ പന്തുമായി മുന്നേറിയ ഡിയാസ് അനായാസം വല കുലുക്കി. എന്നാല്‍ 82ാം മിനുട്ടില്‍ ജിയാൻ‌ലൂക്ക ലാപഡുല കോര്‍ണര്‍ കിക്കിന് തലവെച്ച് പെറുവിനെ ഒപ്പമെത്തിച്ചു. തുടര്‍ന്ന് 94ാം മിനുട്ടിലാണ് ഡിയാസിന്‍റെ രണ്ടാം ഗോളും കൊളംബിയയുടെ വിജയ ഗോളും പിറന്നത്. ബോക്സിന് പുറത്തു നിന്നുള്ള തകര്‍പ്പന്‍ ലോങ് റേഞ്ചറിലൂടെയായിരുന്നു താരത്തിന്‍റെ ഗോള്‍ നേട്ടം.

also read:ഹാരി കെയ്ന് ആദരം; ഇംഗ്ലണ്ടിലെ സ്‌കൂള്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍റെ പേര് സ്വീകരിച്ചു

ABOUT THE AUTHOR

...view details