കേരളം

kerala

ETV Bharat / sports

കാനറികള്‍ ക്വാര്‍ട്ടര്‍ പോരാട്ടത്തിന്; വെല്ലുവിളി ഉയര്‍ത്താന്‍ ചിലി - neymar with goal news

കോപ്പ അമേരിക്കയിലെ നിലവിലെ ചാമ്പ്യന്‍മാരായ ബ്രസീല്‍ കിരീടം നിലനിര്‍ത്താനുള്ള മുന്നേറ്റത്തിലാണ്

കോപ്പ അമേരിക്ക അഡ്വാന്‍സ്  നെയ്‌മര്‍ക്ക് ഗോള്‍ വാര്‍ത്ത  ചിലി പുറത്ത് വാര്‍ത്ത  copa america advance  neymar with goal news  chily out news
കോപ്പ

By

Published : Jul 2, 2021, 10:12 PM IST

റിയോ ഡിജനീറോ: കിരീടം നിലനിര്‍ത്താന്‍ അവസാന ആയുധവും രാകി മിനുക്കിയ കാനറികള്‍ ക്വാര്‍ട്ടര്‍ പോരാട്ടത്തിന്. കോപ്പ അമേരിക്കയുടെ സെമി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ബ്രസീലിന് മുന്നിലെ കടമ്പ ചിലിയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരുതവണ പോലും പരാജയം അറിയാതെ മുന്നേറുന്ന ടിറ്റെയുടെ ശിഷ്യന്‍മാര്‍ക്ക് ചിലി വലിയ വെല്ലുവിളി ഉയര്‍ത്തിയേക്കില്ല. ബി ഗ്രൂപ്പില്‍ ഒരു തവണ മാത്രമാണ് ചിലി ജയം സ്വന്തമാക്കിയത്.

ഗ്രൂപ്പില്‍ നിന്നും നാലാം സ്ഥാനക്കാരായി ക്വാര്‍ട്ടറിലേക്കെത്തിയ മിഡ്‌ഫീല്‍ഡര്‍ അര്‍തുറോ വിദാലിനും കൂട്ടരും രണ്ട് തവണ സമനില വഴങ്ങി. പരിക്കില്‍ നിന്നും മുക്തനായ അലക്‌സ് സാഞ്ചസ് ബൂട്ട് കെട്ടുന്നത് മാത്രമാണ് പരിശീലകന്‍ മാര്‍ട്ടന്‍ ലസാര്‍ട്ടെക്കും ശിഷ്യന്‍മാര്‍ക്കും ആശ്വസിക്കാന്‍ വക നല്‍കുന്നത്. കോപ്പയില്‍ ഇതേവരെ സ്വന്തമാക്കിയ മൂന്ന് ഗോളുകളില്‍ രണ്ടും ഫോര്‍വേഡ് എഡ്വാര്‍ഡോ വര്‍ഗാസിന്‍റെ പേരിലാണ്. വര്‍ഗാസിന്‍റെ മുന്നേറ്റങ്ങളിലാണ് ചിലിയുടെ പ്രതീക്ഷ.

മറുഭാഗത്ത് മഞ്ഞപ്പടയുടെ ബെഞ്ച് സ്‌ട്രങ്ങ്‌ത്ത് പോലും പരിശീലകന്‍ ടിറ്റെ പരീക്ഷിച്ച് വിലയിരുത്തി കഴിഞ്ഞു. അളന്ന് മുറിച്ച നീക്കങ്ങളിലൂടെ കപ്പ് നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. ടൂര്‍ണമെന്‍റില്‍ ഇതേവരെ 10 ഗോളുകള്‍ സ്വന്തമാക്കിയ കാനറികള്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ക്വാര്‍ട്ടറിലേക്ക് എത്തുന്നത്. ടീം വര്‍ക്കിലൂടെയാണ് ബ്രസീലിയന്‍ മുന്നേറ്റങ്ങള്‍.

രണ്ട് വീതം ഗോളുകളും അസിസ്റ്റുകളുമായി നെയ്‌മര്‍ കളം നിറയുമ്പോള്‍ ഒപ്പത്തിനൊപ്പം മുന്നേറുകയാണ് സഹതാരങ്ങള്‍. ഫോര്‍വേഡ് ഗബ്രിയേല്‍ ജസൂസും മിഡ്‌ഫീല്‍ഡര്‍മാരായ ഫ്രെഡും സോറസും ഉള്‍പ്പെടെ അസിസ്റ്റുകളുമായി കളം നിറയുന്നു. മത്സരം പുലര്‍ച്ചെ 5.30ന് ആരംഭിക്കും.

പെറുവും പരാഗ്വയും നേര്‍ക്കുനേര്‍

ശനിയാഴ്‌ച നടക്കാനിരിക്കുന്ന മറ്റൊരു ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പെറുവും പരാഗ്വെയും നേര്‍ക്കുനേര്‍ വരും. തുല്യശക്തികളുടെ പോരാട്ടമാണ് പുലര്‍ച്ചെ 2.30ന് പെഡ്രോ ലുഡോവിക്കോ സ്റ്റേഡിയത്തില്‍ നടക്കുക. നാല് മത്സരങ്ങളില്‍ നിന്നായി രണ്ട് വീതം ജയങ്ങളാണ് ഇരു ടീമുകള്‍ക്കുമുള്ളത്. ആദ്യ മത്സരത്തില്‍ ബ്രസീലിനോട് പരാജയപ്പെട്ട പെറു തുടര്‍ന്നുള്ള മത്സരങ്ങളില്‍ രണ്ട് വീതം ജയവും ഒരു സമനിലയും പിടിച്ചു.

ലപാദുലെയും കാരില്ലോയും ചേര്‍ന്ന കൂട്ടുകെട്ടിലാണ് പെറുവിന്‍റെ പ്രതീക്ഷ മുഴുവന്‍. മറുഭാഗത്ത് ചിലിയെ വരെ പരാജയപ്പെടുത്തിയാണ് പരാഗ്വെ ക്വാര്‍ട്ടര്‍ പോരാട്ടത്തിന് എത്തുന്നത്. വമ്പന്‍മാരായ അര്‍ജന്‍റീനയോടും യുറുഗ്വെയോടും പരാജയപ്പെട്ടത് ഒരു ഗോളിനാണ്. ക്വാര്‍ട്ടറില്‍ പെറുവിനെ അട്ടിമറിക്കാനുള്ള ആയുധങ്ങള്‍ പരാഗ്വെയുടെ കൈവശമുണ്ട്.

മിഗ്വല്‍ അല്‍മിറോണാണ് മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പ്രീമിയര്‍ ലീഗില്‍ ന്യൂകാസല്‍ യുണൈറ്റഡിന്‍റെ സ്‌ട്രൈക്കറാണ്. കനത്ത പ്രതിരോധത്തിലൂടെ എതിരാളികളെ വെള്ളം കുടിപ്പിച്ചാണ് പരാഗ്വയുടെ മുന്നേറ്റം.

യുറുഗ്വെക്കെതിരെ 4-4-1 ശൈലിയാണ് അവര്‍ പിന്തുടര്‍ന്നത്. അര്‍ജന്‍റീനക്കെതിരെ 4-2-3 ശൈലിയും പ്രയോഗിച്ചു. എതിരാളികളുടെ മുന്നേറ്റങ്ങള്‍ക്കൊപ്പം പ്രതിരോധത്തിലേക്ക് ചുരുങ്ങാന്‍ ഈ ശൈലികള്‍ പരാഗ്വയെ സഹായിക്കും. ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ സോണി ലിവിലും സോണി ടെന്നിലും മത്സമയം കാണാം.

ABOUT THE AUTHOR

...view details