കേരളം

kerala

ETV Bharat / sports

കോപ്പയില്‍ എ ഗ്രൂപ്പ് പോരാട്ടങ്ങള്‍; സുവാരസും കൂട്ടരും ബൂട്ടുകെട്ടും - copa and uruguay news

കോപ്പ അമേരിക്കയില്‍ എ ഗ്രൂപ്പിലെ നിര്‍ണായക മത്സരങ്ങള്‍ വെള്ളിയാഴ്‌ച നടക്കും. അവസാന എട്ടിലേക്കുള്ള പ്രവേശനം ഉറപ്പാക്കാന്‍ പരാഗ്വെക്കും യുറുഗ്വെക്കും വെള്ളിയാഴ്‌ച പോരാട്ടത്തില്‍ ജയിക്കണം

കോപ്പ അമേരിക്ക അപ്പ്‌ഡേറ്റ്  കോപ്പയും യുറുഗ്വെയും വാര്‍ത്ത  സുവാരസും കോപ്പയും വാര്‍ത്ത  copa america update  copa and uruguay news  suarez and copa news
കോപ്പ

By

Published : Jun 24, 2021, 1:00 PM IST

റിയോ ഡിജനീറോ:കോപ്പ അമേരിക്കയില്‍ വെള്ളിയാഴ്‌ച എ ഗ്രൂപ്പിലെ നിര്‍ണായക മത്സരങ്ങള്‍ക്ക് കിക്കോഫാകും. ക്വാര്‍ട്ടര്‍ ഉറപ്പാക്കിയ ചിലിയും താര സമ്പന്നമായ യുറുഗ്വയും ബൂട്ടുകെട്ടും. ചിലി ഒഴികെയുള്ള ടീമുകള്‍ക്ക് ക്വാര്‍ട്ടര്‍ ഉറപ്പാക്കാന്‍ വെള്ളിയാഴ്‌ചത്തെ മത്സരങ്ങള്‍ നിര്‍ണായകമാണ്.

വെള്ളിയാഴ്‌ച പുലര്‍ച്ചെ 5.30ന് നാഷണല്‍ സ്റ്റേഡിയത്തിലാണ് ചിലി, പരാഗ്വെ പോരാട്ടം. ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ച ചിലി ആത്മവിശ്വാസത്തോടെ ബൂട്ടുകെട്ടുമ്പോള്‍ പോയിന്‍റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരായ പരാഗ്വെക്ക് ഇനിയും മുന്നേറേണ്ടതുണ്ട്. മൂന്ന് മത്സരങ്ങളിൽ നിന്നും ഒരു ജയം മാത്രമുള്ള ചിലിക്ക് ആത്മവിശ്വാസത്തോടെ ക്വാര്‍ട്ടറിലേക്ക് മുന്നേറാന്‍ പരാഗ്വയെ വീഴ്‌ത്തണം. പക്ഷെ പരിക്കാണ് ചിലിക്ക് മുന്നിലെ വെല്ലുവിളി. പരിക്കിനെ തുടര്‍ന്ന് എറിക് പുൾഗർ, എഡ്വെർഡോ വർഗാസ്, ഗിയേർമോ മാരിപാൻ എന്നിവര്‍ വെള്ളിയാഴ്‌ച ചിലിക്കായി കളിക്കുന്ന കാര്യം സംശയമാണ്.

മറുഭാഗത്ത് മുൻ ചാമ്പ്യന്മാരെ വീഴ്‌ത്തി ക്വാര്‍ട്ടര്‍ ഉറപ്പാക്കാനാണ് പരാഗ്വയുടെ നീക്കം. ഗ്രൂപ്പ് ഘട്ടത്തില്‍ ഇതേവരെ അര്‍ജന്‍റീനയോട് മാത്രമാണ് പരാഗ്വെ തോല്‍വി വഴങ്ങിയത്. ചിലിക്ക് ശേഷം യുറുഗ്വെയാണ് പരാഗ്വയുടെ അടുത്ത എതിരാളികള്‍. സമ്മര്‍ദമുണ്ടെങ്കിലും തോല്‍വി ഒഴിവാക്കാനാകും പരാഗ്വയുടെ ശ്രമം.

വെള്ളിയാഴ്‌ച പുലര്‍ച്ചെ 2.30നാണ് യുറുഗ്വെ ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായ ബൊളീവിയയെ നേരിടുന്നത്. ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കാന്‍ യുറുഗ്വെക്ക് ജയിച്ചെ മതിയാകൂ. സ്‌പാനിഷ് ലാലിഗയിലെ സൂപ്പര്‍ ഫോര്‍വേഡ് ലൂയിസ് സുവാരസും പ്രീമിയര്‍ ലീഗില്‍ യുണൈറ്റഡിന്‍റെ ഫോര്‍വേഡ് എഡിസണ്‍ കവാനിയും ഉള്‍പ്പെടെ താര സമ്പന്നമാണെങ്കിലും യുറുഗ്വെക്ക് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ജയിക്കാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ തന്നെ ദുര്‍ബലരായ ബൊളീവിയയെ നേരിടാന്‍ ഇറങ്ങുമ്പോള്‍ യുറുഗ്വെയുടെ ലക്ഷ്യം ജയം മാത്രമാണ്.

Also Read: റെക്കോഡിട്ട് റോണോ; സമനില കൈവിടാതെ ഫ്രാന്‍സും പോര്‍ച്ചുഗലും പ്രീ ക്വാര്‍ട്ടറില്‍

മറുഭാഗത്ത് ബൊളീവിയയുടെ നില പരുങ്ങലിലാണ്. അടുത്ത മത്സരത്തില്‍ അര്‍ജന്‍റീനയാണ് ബൊളീവിയയുടെ എതിരാളികള്‍. അവസാന എട്ടിലേക്കുള്ള പ്രതീക്ഷ നിലനിര്‍ത്താന്‍ യുറുഗ്വെക്ക് എതിരെ ജയം കൂടിയെ മതിയാകൂ.

ABOUT THE AUTHOR

...view details