റിയോ ഡി ജനീറോ:കോപ്പ അമേരിക്കയിൽ ഗ്രൂപ്പ് തലത്തില്‍ ഇക്വഡോര്‍, വെനസ്വേല മത്സരം സമനിലയില്‍. ഇരു ടീമുകളും രണ്ട് വീതം ഗോളുകൾ വീതം അടിച്ച് പിരിഞ്ഞു. ഇക്വഡോറിന്‍റെ ജയ പ്രതീക്ഷകള്‍ ഇൻജ്വറി ടൈമിലെ ഗോളിലൂടെ വെനസ്വേല ഇല്ലാതാക്കി. ഇക്വഡോറിനായി അയർട്ടൺ പ്രെസിയാഡോ, ഗോൺസാലോ പ്ലാറ്റ എന്നിവർ ഗോൾ നേടിയപ്പോള്‍ എഡ്സൺ കാസ്റ്റിലോയും, റൊണാൾഡ് ഹെർണാണ്ടസും വെനസ്വേലക്ക് വേണ്ടി വല കുലുക്കി. മത്സരത്തില്‍ ഇക്വഡോറിനെതിരെ പിന്നിൽ നിന്ന ശേഷമാണ് വെനസ്വേല സമനില പിടിച്ചത്.
ഇക്വഡോറിന് ലീഡ്
ഒന്നിന് പിറകെ ഒന്നായി മികച്ച മുന്നേറ്റങ്ങൾ ഇക്വഡോറിനായിരുന്നു മത്സരത്തില്‍ ഉടനീളം സർവ്വാധിപത്യം. അദ്യ പകുതിയുടെ 39-ാം മിനിറ്റില്‍ അയർട്ടൺ പ്രെസിയാഡോയിലൂടെയാണ് ഇക്വഡോറിന്റെ ആദ്യ ഗോൾ. ഫ്രീ കിക്കിൽ നിന്നായിരുന്നു ഗോളിന്‍റെ തുടക്കം. ബോക്സിലേക്ക് വന്ന പന്തിനെ ഹെഡറിലൂടെ വലയിലെത്തിക്കാൻ രണ്ട് തവണ ഇക്വഡോർ ശ്രമിച്ചു. ഇതോടെ ബോക്സിനുള്ളിലെ കൂട്ടപോരിച്ചിലിനൊടുവില്‍ പ്രെസിയാഡോ ഗോൾ നേടി.
വെനസ്വേല ഒപ്പമേത്തുന്നു
51-ാം മിനിറ്റിലായിരുന്നു വെനസ്വേലയുടെ മറുപടി ഗോള്‍. ഇക്വഡോറിന്റെ ഭാഗത്തെ പിഴവായിരുന്നു ഗോളിൽ കലാശിച്ചത്. ഇക്വഡോർ താരം റോബർട്ട് അർബോലെഡയുടെ പിഴവിലൂടെ എഡ്സൺ കാസ്റ്റിലോ പന്ത് വലയിലെത്തിച്ചു. ഹെഡറിലൂടെയാണ് ഗോള്‍ പിറന്നത്.