ഖത്തര്‍: ക്ലബ് ലോകകപ്പിന്‍റെ കലാശപ്പോരില്‍ എതിരില്ലാത്ത ഒരു ഗോളിന് ജയിച്ച് ബയേണ്‍ മ്യൂണിക്ക്. മെക്‌സിക്കെന്‍ ക്ലബായ ടൈഗേഴ്‌സിനെതിരെ രണ്ടാം പകുതിയില്‍ ഡിഫന്‍ഡര്‍ ബെഞ്ചമിന്‍ പവാര്‍ഡാണ് ബയേണിനായി വിജയ ഗോള്‍ സ്വന്തമാക്കിയത്. ബയേണിന്‍റെ പോളിഷ് ഫോര്‍വേഡ് ലെവന്‍ഡോവ്‌സ്‌കിയുടെ ഹെഡര്‍ ടൈഗേഴ്‌സിന്‍റെ ഗോളി ഗുസ്‌മാന്‍റെ കൈകളില്‍ തട്ടി റിട്ടേണടിച്ചപ്പോഴായിരുന്നു പന്ത് പവാര്‍ഡ് വലയിലെത്തിച്ചത്.
ക്ലബ് ലോകകപ്പും ബയേണിന്; ജര്‍മന്‍ കരുത്തര്‍ തേരോട്ടം തുടരുന്നു - title for bayern news
ഇതിനകം ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പടെ അഞ്ച് കിരീടങ്ങളാണ് ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്ക് പരിശീലകന്‍ ഹാന്‍സ് ഫ്ലിക്കിന്‍റെ നേതൃത്വത്തില്‍ സ്വന്തമാക്കിയത്
ടൂര്‍ണമെന്‍റിലെ മികച്ചതാരമായി തെരഞ്ഞെടുക്കപ്പെട്ട റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിക്ക് ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം ലഭിച്ചു. പരിശീലകന്‍ ഹാന്‍സ് ഫ്ലിക്കും ജര്‍മന്‍ മുന്നേറ്റ താരം തോമസ് മുള്ളറും കൊവിഡിനെ തുടര്‍ന്ന് പുറത്തിരുന്ന കലാശപ്പോരില്‍ ടൈഗേഴ്‌സിനെതിരെ എല്ലാ മേഖലയിലും ബയേണിനായിരുന്നു ആധിപത്യം.
ബയേണ്‍ തുടര്‍ച്ചയായി സ്വന്തമാക്കുന്ന അഞ്ചാമത്തെ കിരീടമാണിത്. ഖത്തറിലെ കലാശപ്പോരിന് മുമ്പ് നേരത്തെ ബുണ്ടസ് ലീഗ് കിരീടവും ചാമ്പ്യന്‍സ് ലീഗ് കിരീടവും ജര്‍മന്‍ സൂപ്പര്‍ കപ്പും യുറോപ്യന്‍ കപ്പും ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്ക് സ്വന്തമാക്കിയിരുന്നു.