കേരളം

kerala

ETV Bharat / sports

സി കെ വിനീതിനെതിരായ ആരോപണം , മാപ്പ് പറഞ്ഞ് മഞ്ഞപ്പട അംഗം - മഞ്ഞപ്പട

മഞ്ഞപ്പടയുടെ മുദ്ര വച്ച് സി കെ വിനീതിനയച്ച കത്തിലാണ് അംഗത്തിന്‍റെ വിശദീകരണം. ഇതോടെ ഇക്കാര്യവുമായി ബന്ധപ്പെട്ട് പൊലീസില്‍ നല്‍കിയ പരാതി പിന്‍വലിച്ചതായി സി.കെ വിനീത് അറിയിച്ചു.

സി.കെ വിനീത്

By

Published : Feb 26, 2019, 2:25 AM IST

ചെന്നൈയിൻഎഫ്‌സി താരം സികെ വിനീത്ബോള്‍ ബോയിയെ തെറിവിളിച്ചെന്ന ആരോപണത്തില്‍ വിശദീകരണവുമായി മഞ്ഞപ്പട അംഗം. അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നുംവിനീതിനോടും കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരോടും ക്ഷമ ചോദിക്കുന്നതായും അംഗം.മഞ്ഞപ്പടയുടെ സീല്‍ വച്ച് സികെ വിനീതിനയച്ച കത്തിലാണ്അംഗത്തിന്‍റെവിശദീകരണം.ഇതോടെ ഇക്കാര്യവുമായി ബന്ധപ്പെട്ട് പൊലീസില്‍ നല്‍കിയ പരാതി പിന്‍വലിച്ചതായി സി.കെ വിനീത് അറിയിച്ചു.

'മഞ്ഞപ്പടയുടെ എക്‌സിക്യൂട്ടീവ് മെമ്പറായ ഞാന്‍ ഫെബ്രുവരി 15ന് കേരള ബ്ലാസ്റ്റേഴ്‌സ്- ചെന്നൈയിന്‍ എഫ്‌സി മത്സരത്തിന് ശേഷം മത്സരത്തിന്‍റെറിപ്പോര്‍ട്ടായി മഞ്ഞപ്പടയുടെ എക്‌സിക്യൂട്ടിവ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ അവതരിപ്പിച്ച ഒരു വോയ്‌സ് റെക്കോര്‍ഡ് ഗ്രൂപ്പില്‍ നിന്ന് ലീക്കാവുകയും അത് സി.കെ വിനീതിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലായിരുന്നു. ആ മാച്ചിനിടയില്‍ അങ്ങനെ ഒരു സംഭവം നടന്നിട്ടില്ല എന്നും തെറ്റായ കാര്യം അടങ്ങിയ ഒരു വോയ്‌സ് ക്ലിപ്പാണ് ഗ്രൂപ്പില്‍ അയച്ചത് എന്നതിനാല്‍ ബോധ്യപ്പെടുത്തുന്നു. മഞ്ഞപ്പടയ്ക്ക് ഇതില്‍ നേരിട്ടൊരു ബന്ധവുമില്ല. ഇതിന്‍റെപേരിലുണ്ടായിട്ടുള്ള വിഷമങ്ങള്‍ക്ക് കേരള ബ്ലാസ്റ്റേഴ്‌സ് ഫാന്‍സിനോടും സി.കെ വിനീതിനോടും ക്ഷമ ചോദിക്കുന്നു'. എന്നുംപറഞ്ഞാണ് അംഗം കത്ത് അവസാനിപ്പിക്കുന്നത്.

മഞ്ഞപ്പട അംഗം സികെ വിനീതിനയച്ച കത്ത്

ഫെബ്രുവരി 15ന് കൊച്ചിയില്‍ നടന്ന കേരള ബ്ലാസ്റ്റേഴ്‌സ് - ചെന്നൈയിന്‍ മത്സരത്തിനിടയില്‍ വിനീത് ഏഴ് വയസുകാരനായ ബോള്‍ ബോയിയോട് തട്ടിക്കയറിയെന്നും അസഭ്യം പറഞ്ഞുവെന്നുമായിരുന്നു ആരോപണം.

ABOUT THE AUTHOR

...view details